HOME
DETAILS
MAL
ഏരിയ സെവൻ ടോസ്‌റ്റ് മാസ്‌റ്റേഴ്‌സ് വാർഷിക പ്രഭാഷണ മത്സരം സംഘടിപ്പിച്ചു
backup
March 14 2019 | 10:03 AM
റിയാദ്: ഏരിയ സെവൻ ടോസ്‌റ്റ് മാസ്‌റ്റേഴ്‌സ് വാർഷിക പ്രഭാഷണ മത്സരം സംഘടിപ്പിച്ചു. ജിദ്ദ അസീസിയയിലെ വില്ലേജ് റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ ഏരിയ 7 ഡയറക്ടർ സാലിഹ് ബാകൂത്മ അധ്യക്ഷത വഹിച്ചു. മത്സര ഇനത്തിലെ ശ്രദ്ധാ കേന്ദ്രമായ അന്താരാഷ്ട്ര പ്രസംഗ മത്സര വിഭാഗത്തില്‍ ഖാലിദ് ബഹാരിത ഒന്നാം സ്ഥാനവും ലൈസ് ചാലിതൊടി, അബു ചുള്ളിയോട് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ശിപ്ര പ്രഭാഷണ ഇനത്തിൽ തമീം അൻസാറിനു ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം ലൈസ് ചാലിതൊടിയും മൂന്നാം സ്ഥാനം അബു ചുള്ളിയോടും നേടി. ഇഫഃ സർവകലാശാലയിലെ റസാൻ നജ്ജാറിന്റെ പ്രസംഗത്തോടെ നിരൂപണ മത്സരം ആരംഭിച്ചു. പ്രസംഗ നിരൂപണ മത്സരത്തിൽ തമീം അൻസാർ ആദ്യ സമ്മാനം നേടി. കെ എം. മുഹമ്മദ് ഹനീഫ, അബു ചുള്ളിയോട് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചു. ഹാസ്യ പ്രസംഗ മത്സര വിഭാഗത്തില്‍ മുസ്ലഹ് അൽ എമറാനിക്ക് ഒന്നാം സ്ഥാനവും ഖാലിദ് ബഹാരിത രണ്ടാം സ്ഥാനവും തമീം അൻസാർ മൂന്നാം സ്ഥാനവും ലഭിച്ചു. ഡിസ്ട്രിക്റ്റ് 104 പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ ഡിടിഎം അഹ്മദ് വസീർ ക്ലബ് ഗ്രോത് ഡയരക്ടര്‍ ഡിടിഎം അബ്ദുല്ല ഫിലിംബൻ, ഡിസ്ട്രിക്റ്റ് 104 ന്റെ മുന്‍ ഡയരക്ടര്‍ ഡി ടി എം റഷീദ് അലിമുഖ്യ അതിഥികളായിരുന്നു.
വിവിധ മത്സര ഇനങ്ങളെ ബഷീർ അമ്പലവൻ, മുഹമ്മദ് സമീർ, മാർജുൻ കേൻസറാൻ, അബുസർ എന്നിവർ നിയന്ത്രിച്ചു. കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപികയായ സാറ അൻസാരി അവതാരകയായിരുന്നു. ഡിടിഎം താഹിർ അഫ്സൽ, സുമീർ മെഹ്ബൂബ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഡിവിഷൻ ജി ഡയറക്ടർ ശഅബാൻ സയ്യിദ്, കെ.റ്റി അബൂബക്കർ ആശംസ നേര്‍ന്നു. വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വെച്ചു നടന്നു. അമൽ കയ്യാൽ സ്വാഗതവും ഡയറക്ടർ നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."