മലയോരം ലഹരിയുടെ പിടിയില്‍
ഇരിട്ടി: ലഹരി വേട്ടയ്ക്കെതിരെ നിലപാട് കര്‍ശനമാക്കി ഇരിട്ടി എക്സൈസ് സംഘം
മലയോര പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി അഞ്ച് മാസത്തിനിടെ ഇരിട്ടി എക്സൈസ് പിടികൂടിയത് 33 മയക്കുമരുന്ന് കേസുകള്‍.,എം ഡി എം എ എന്ന മാരക മയക്ക് മരുന്ന്,ന്യൂ ജനറേഷന് മയക്കുമരുന്നുകളായ എല്‍.എസ്.ഡി സ്റ്റാമ്പ്,ട്രമഡോള്‍,നൈട്രോസിപ്പാം ഏഴുകിലോ കഞ്ചാവുമാണ് പിടിയിലായത്. കടത്തു സംഘത്തില്‍ നിന്നും 11എല്‍.എസ് ഡി.സ്റ്റാമ്പുകളും പിടിച്ചെടുത്തു.
പിടിയിലായവരില്‍ ഭൂരിഭാഗവും 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.
ഇതില്‍ മിക്ക കേസുകളും വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്
ബംഗളൂരില്‍ നിന്നാണ് ഇത്തരം മയക്കുമരുന്നുകള്‍ വ്യാപകമായി ഇരിട്ടി വഴി ജില്ലയിലെ വിവിധഭാഗങ്ങളിലെത്തിക്കുന്നത്. ഇതിനായി പ്രത്യേക ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരിവിരുദ്ധബോധവത്കരണമാണ് വിമുക്തി പദ്ധതിയുടെ ഭാഗമായി എക്സൈസ് നടത്തുന്നത്. ഇതിനായി ആദിവാസികോളനികള്‍ കേന്ദ്രീകരിച്ചു പ്രത്യേക സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
.ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ടി.കെ വിനോദന്‍, ഒ.അബ്ദുല്‍ നിസാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബാബുമോന് ഫ്രാന്‍സിസ്, പി.കെസജേഷ് ,കെ.കെബിജു, വി. കെഅനില്‍ കുമാര്‍ ,വി.ശ്രീനിവാസന് എന്നിവരടങ്ങിയ സംഘമാണ് ലഹരിവിരുദ്ധസ്ക്വാഡിലുള്ളത്.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നാളെരാവിലെ 10 മണിക്ക് കീഴുര്‍ വാഴുന്നവേഴ്സ് സ്കൂളില്‍ നടക്കുന്ന എക്സൈസ് ബോധവത്കരണപരിപാടി തുടങ്ങും.ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍സിനു കൊയില്യത്ത് ഉദ്ഘാടനം ചെയ്യും.
രാവിലെ 11 മണിക്ക് ഇരിട്ടി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഇരിട്ടിസിവില് എക്സൈസ് ഓഫീസര്‍ വി ശ്രീനിവാസന് ലഹരിവിരുദ്ധബോധവല്ക്കരണക്ലാസെടുക്കും.
ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇരിട്ടി ലീഗല്‍ സൊസൈറ്റിയുമായി ചേര്‍ന്ന് കിളിയന്തറ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്നലഹരി വിരുദ്ധബോധവല്‍ക്കരണ ക്ലാസ്
സബ്ബ് ജഡ്ജ് സി.സുരേഷ് കുമാര്‍, ഉദ്ഘാടനം ചെയ്യുംസിവില് എക്സൈസ് ഓഫീസര്‍ ബാബു മോന് ഫ്രാന്‍സിസ് ലഹരിവിരുദ്ധബോധവല്ക്കരണക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."