മലമ്പുഴ പഞ്ചായത്തില്‍ ഗ്ലിറ്റര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍ കടലാസിലൊതുങ്ങുന്നു
മലമ്പുഴ: കാലങ്ങളായി ആനശല്യം രൂക്ഷമായ മലമ്പുഴ പഞ്ചായത്തില്‍ ആനയെ ഓടിക്കാനുള്ള ഗ്ലിറ്റര്‍ ലൈറ്റുകള്‍ എത്തിയിട്ടുണ്ടെങ്കിലും സ്ഥാപിക്കല്‍ വൈകുന്നു. ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഫണ്ടില്ലാത്തതാണ് കാരണമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ലൈറ്റുകളെല്ലാം രണ്ടു ഘട്ടങ്ങളിലായി എത്തിയിട്ടുണ്ട്. എന്നാല്‍ ഫണ്ട് ഇല്ലാത്തതിനാല്‍ പഞ്ചായത്തിലെ ഒരു കര്‍ഷകന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലാണ് അടിയന്തിരമായി ലൈറ്റുകള്‍ സ്ഥാപിക്കേണ്ടത്. നാലാം വാര്‍ഡായ ചേമ്പന, അടപ്പ് കോളനി, പന്നിമട, കരടിയോട്, മറിയ നദര്‍ എന്നിവടെയും അഞ്ചാം വാര്‍ഡായ ആറങ്ങാട്ടുകുളമ്പ്, ആരക്കോട് എന്നിവിടങ്ങളിലാണ് നിലവില്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. 13 #ാ3#ം വാര്‍ഡായ മലമ്പുഴ ടൗണിലെ മേലെ ചെറാട്, താഴെ ചെറാട് എന്നിവിടങ്ങളിലും കാട്ടാനശല്യം പതിവാണ്. ജനവാസമേഖലകളിലേക്കായി 35 ലൈറ്റുകളാണ് എത്തിയിട്ടുള്ളത്. നിലവില്‍ ആറങ്ങാട്ടുകുളമ്പിലെ പാലം കഴിഞ്ഞുള്ള ഭാഗത്ത് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ആനകളുടെ ശല്യത്തിന് ഒരു കുറവുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരത്തില്‍ ലൈറ്റുപോലും ഇല്ലാത്ത പ്രദേശങ്ങളുടെ അവസ്ഥ വളരെ ഭയാനകമാണ്. ഗ്ലിറ്റര്‍ ലൈറ്റുകളുടെ പ്രകാശം ആനയുടെ കണ്ണിലേക്ക് പതിക്കുമ്പോള്‍മുന്നോട്ട് വരാന്‍ സാധിക്കാത്ത ഈ ലൈറ്റിന്റെ വില ഒന്നിന് 2,500 രൂപയാണ്. അവ സ്ഥാപിച്ചാല്‍ ഒരു പരിധി വരെ കാട്ടാന ശല്യത്തില്‍ നിന്ന് പഞ്ചായത്തിന് രക്ഷപ്പെടാനാവും.
കാട്ടാന ശല്യം മൂലം കൃഷിനാശത്തിന് പുറമെ ആളപായവും ഉണ്ടാകുന്നതും പതിവാണ്. പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ ജനവാസകേന്ദ്രങ്ങളിലാണ് അടിയന്തിരമായി ലൈറ്റുകള്‍ സ്ഥാപിക്കേണ്ടത്. ഇവിടേക്കായി ചുരുങ്ങിയത് ഒമ്പത് പോസ്റ്റുകള്‍ വേണം പിന്നീട് മറ്റുഭാഗങ്ങിലേക്ക് ആറു പോസ്റ്റും വേണ്ടി വരും.
പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി ലൈന്‍ വലിച്ചു വേണം ലൈറ്റ് ഘടിപ്പിക്കാന്‍ ഒരു കിലോമീറ്റര്‍ ലൈന്‍ വലിക്കാന്‍ ചുരുങ്ങിയത് 3,4 ലക്ഷം രൂപയോളം ചെലവു വരും. ഇതിനുള്ള ഫണ്ട് പഞ്ചായത്തിന് ലഭ്യമായാല്‍ മാത്രമേ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാന്‍ സാധിക്കുമെന്ന് മലമ്പുഴ പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."