കൊപ്പത്തെ അപകടമരണം : ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ സന്‍മനസ് കാണിച്ച വിദ്യാര്‍ഥിയെ പൊലിസ് അനുമോദിച്ചു
പട്ടാമ്പി: കഴിഞ്ഞ ദിവസം റോഡരികില്‍ നില്‍ക്കുകയായിരുന്ന വഴിയാത്രികനെ ടിപ്പര്‍ ലോറിയിടിച്ച് രക്്തം വാര്‍ന്ന്് കൊപ്പം സെന്ററിലെ റോഡില്‍ കിടക്കുന്നത് കണ്ട് ആശുപത്രിയിലേക്ക്് കൊണ്ടുപോകാനും തുടര്‍നടപടികള്‍ ചെയ്യാനും മുന്നോട്ട്്് വന്ന വിദ്യാര്‍ഥിയെ പട്ടാമ്പി പൊലിസ് അനുമോദിച്ചു.
അപകടം നടക്കുന്ന സമയത്ത്് തടിച്ച് കൂടിയ ജനം മൊബൈലില്‍ രംഗങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പൊലിസിനോട് പറഞ്ഞു. പുലമാന്തോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനസ്്്(15) കട്ടുപ്പാറ പയ്യനാട്ട് ഉണ്യന്‍കുട്ടിയുടെ മകനാണ്.
അപകടത്തില്‍് നെല്ലായ സ്വദേശി മരക്കാറാണ്്്മരിച്ചത്. അപകടത്തെത്തുടര്‍ന്ന് ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. കൊപ്പത്ത് ട്യൂഷന് വന്നതായിരുന്നു അനസ്. വഴിയേ പോവുകയായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലെ യാത്രക്കാരെ ഇറക്കിവിട്ട് ആ ഓട്ടോറിക്ഷയില്‍ അപകടത്തില്‍പ്പെട്ട മരക്കാറെ അനസ് ആശുപത്രിയിലേക്കെത്തിച്ചു. സമപ്രായക്കാരനായ മറ്റൊരാളും സഹായത്തിനുണ്ടായതായി അനസ് പറഞ്ഞു.
തുടര്‍ന്ന് കൊപ്പത്തെ സ്വകാര്യആശുപത്രിയിലും അവിടെനിന്ന് ആംബലുന്‍സില്‍ പട്ടാമ്പിയിലെ സ്വകാര്യആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടായ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴയുമായിരുന്നു.
തുടര്‍ന്ന് ഇയാളുടെ ഫോണിലേക്ക് വന്ന അവസാന നമ്പറില്‍ വിളിച്ചാണ് വിവരം അനസുതന്നെ വീട്ടുകാരെ അറിയിച്ചത്. അപകടദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയവര്‍ ആരെങ്കിലും ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും അനസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."