ന്യൂസിലന്‍ഡ് വെടിവയ്പ്: അപലപനീയം: സമസ്ത
കോഴിക്കോട്: ന്യൂസിലന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലും ലിന്‍വുഡ് മസ്ജിദിലുമുണ്ടായ തീവ്രവാദി ആക്രമണം അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളികളിലാണ് ആക്രമണം നടന്നത്. ഇസ്‌ലാമോഫോബിയ ലോകത്താകെ വ്യാപിച്ചതിന്റെ പ്രതിഫലനമാണ് വംശീയവാദികളുടെ ആക്രമണത്തിന് പിന്നിലെന്നും ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു.
'പരിഷ്‌കൃത സമൂഹത്തിന് അപമാനകരം'
ബംഗളൂരു: ന്യൂസിലന്‍ഡിലെ മസ്ജിദില്‍ നിരായുധരായ 49 പേരെ വെടിവച്ചുകൊന്ന സംഭവം പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സിറാജ് ഇബ്്‌റാഹിം സേട്ട് പറഞ്ഞു.
സാധാരണക്കാരായ ആളുകളെ ഇത്രയും നീചമായി വെടിവച്ചുകൊന്ന സംഭവത്തിന് പിന്നില്‍ ഒരാള്‍ മാത്രമാണോ അല്ലെങ്കില്‍ വല്ല ഗൂഢലക്ഷ്യവുമുണ്ടോയെന്ന കൃത്യമായ അന്വേഷണം ആവശ്യമാണ്. സംഭവത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂസിലന്‍ഡ് ഹൈക്കമ്മിഷണറോട് ആശങ്ക അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."