മഹാരാഷ്ട്രയ്ക്കു ശേഷം, ഡല്‍ഹിയിലും ലോങ്മാര്‍ച്ച് നടത്താനൊരുങ്ങി എ.ഐ.കെ.എസ്
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിജയംകണ്ട കര്‍ഷക ലോങ്മാര്‍ച്ച് രാജ്യ തലസ്ഥാന നഗരിയിലും നടത്താനൊരുങ്ങി ഇടതുസംഘടനയായ എ.ഐ.കെ.എസ്. കാര്‍ഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് പ്രത്യേക സെഷന്‍ ചേരണമെന്ന ആവശ്യവുമായാണ് ലോങ്മാര്‍ച്ച് നടത്തുന്നത്.
ലോങ് മാര്‍ച്ചിന്റെ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. അധികാരികളുടെ ശ്രദ്ധ തിരിക്കാന്‍ ലോങ് മാര്‍ച്ച് ആവശ്യമാണെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. സെപ്തംബര്‍ അഞ്ചിനു ശേഷം ഏതു ദിവസവും ലോങ് മാര്‍ച്ച് നടക്കാമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷം എന്‍.ഡി.എ സര്‍ക്കാര്‍ ഭരിച്ചത് കടുത്ത കര്‍ഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ, കോര്‍പ്പറേറ്റ് അനുകൂല നയത്തോടെയാണ്. മുന്‍പില്ലാത്ത വിധത്തില്‍ കാര്‍ഷിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. ഇത് നിരവധി കര്‍ഷകരെ ആത്മഹത്യയിലേക്കും കുട്ടികളെയും സ്ത്രീകളെയും പട്ടിണിമരണത്തിലേക്കും നയിച്ചുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."