HOME
DETAILS
MAL
കാടിനെ തൊട്ടറിഞ്ഞ് പൊന്മുടിയില് മഴനടത്തം
backup
July 11 2016 | 07:07 AM
നെടുമങ്ങാട്: കാടിനെ തൊട്ടറിഞ്ഞ് കാട്ടാറില്‍ കുളിച്ച് വനവിഭവങ്ങള്‍ കഴിച്ച് ഒരു മഴനടത്തം. വനംവകുപ്പും ഗ്രീന്വാക്ക് പരിസ്ഥിതി സംഘടനയും സംയുക്തമായാണ് മഴനടത്തം സംഘടിപ്പിച്ചത്.
രാവിലെ പത്തിന് പൊന്മുടി അമിനിറ്റി സെന്ററിനു മുന്നില്‍ നിന്നും പാലോട് റേഞ്ച് ഓഫിസര്‍ എസ്. വിനോദ് ഫ്ളാഗ് ഓഫ് ചെയ്തു. യാത്രയില്‍ സംസ്ഥാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 120 പേര് പങ്കെടുത്തു. ട്രക്കിങ് പാതയിലൂടെ എട്ടു കിലോമീറ്റര്‍ നടന്ന് ആദ്യമെത്തിയത് മണച്ചാലിലെ വനംവകുപ്പിന്റെ ക്യാംപ് ഷെഡിലാണ്. അവിടെനിന്നും ബ്രൈമൂറ് വഴി ഇക്കോടൂറിസം സെന്ററായ മങ്കയത്തേക്കു പുറപ്പെടുകയായിരുന്നു. ഇവര്‍ സമാഹരിച്ച പണം നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹത്തിനു നല്കി മഴനടത്തത്തിനു സമാപനം കുറിച്ചു. സമാപനച്ചടങ്ങില്‍ അനുഭവങ്ങള്‍ പങ്കുവച്ച് ഗിരീഷ്പുലിയൂര്, സപ്തപുരം മോഹന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."