HOME
DETAILS
MAL
കലാഭവന്‍ മണിയുടെ മരണം; സമഗ്രാന്വേഷണം അനിവാര്യമെന്ന് ഗ്രാമകേളി
backup
July 11 2016 | 07:07 AM
കൊല്ലം: കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരുന്നതിന് സര്‍ക്കാരിന്റെ സമഗ്രാന്വേഷണം അനിവാര്യമാണെന്ന് ജില്ലാ കോഡിനേറ്റര്‍ അയത്തില്‍ അപ്പുക്കുട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗ്രാമകേളി ജില്ലാ സമിതി ആവശ്യപ്പെട്ടു. കലാകാരന്മാരെ അണിനിരത്തി വര്‍ഗീയതക്കെതിരേ തുറന്നപോരാട്ടം നടത്താന്‍ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന അധ്യക്ഷന്‍ അഡ്വ. എം.കെ. പ്രേംനാഥ് പറഞ്ഞു. തൊടിയില്‍ ലുക്ക്മാന്‍ മുഖ്യപ്രഭാഷണം നടത്തി. നാടകാചാര്യന് കാവാലം നാരായണപ്പണിക്കരുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."