സ്ത്രീധന പീഡനം: വിഷം ഉള്ളില്‍ച്ചെന്ന യുവതി ഗുരുതരാവസ്ഥയില്‍
നെടുമങ്ങാട്: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിഷം കഴിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചുള്ളിമാനൂര്‍ ഊറ്റ് കലുങ് സജ്ജാദ് മന്‍സിലില്‍ സജീറിന്റെ ഭാര്യ ഷിജിന(24) യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്ച വൈകിട്ടാണ് ഷിജിനയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കൂപ്പിലെ വീട്ടില്‍ കണ്ടത്.
ഷിജിനയുടെ പിതാവും ബന്ധുക്കളുമെത്തെിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിജിനയെ അശുപത്രിയില്‍ കൊണ്ടു പോകാനെത്തെിയ പിതാവിനെയും ബന്ധുക്കളെയും സജീറും സഹോദരന് സജ്ജാദും ചേര്‍ന്ന് മര്‍ദിച്ചതായും പറയുന്നു.
അഞ്ചു വര്‍ഷം മുന്‍പാണ് സജീര്‍ ഷിജിനയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് നാലും ഒന്നരയും പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. വിവാഹ ശേഷം സ്ത്രീ ധനവും സൗന്ദര്യവും കുറഞ്ഞു പോയെന്നും പറഞ്ഞ് നിരന്തരം പീഡനമായിരുന്നെന്ന് ഷിജിനയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നു. സജീറിന്റെ മാതാവ് സാജിദാ ബീവി,
സഹോദരന് സജ്ജാദ് എന്നിവര്‍ ചേര്‍ന്നാണ് ഷിജിനയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഇതേതുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് നെടുമങ്ങാട് സി.ഐ യുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സജീറും ഷിജിനയും കുടുംബവീട്ടില്‍ നിന്നും മാറിത്താമസിക്കാന്‍ നിര്‍ദേശിക്കുകയും ഇവര്‍ കൂപ്പ് എന്ന സ്ഥലത്തുള്ള വീട്ടില്‍ താമസമാക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ സജ്ജാദും മാതാവ് സാജിദാ ബീവിയും ഷിജിനയുടെ വീട്ടില്‍ വരികയും സജീറുമായി മര്‍ദിക്കുകയും ചെയ്തു.
തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ച ഷിജിനയുടെ സംസാരത്തില്‍ സംശയം തോന്നിയ പിതാവും ബന്ധുക്കളും ഷിജിനയുടെ വീട്ടിലെത്തിയപ്പോഴാണ് ഷിജിനയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്.
വലിയമല പൊലിസില്‍ നല്കിയ പരാതിയില്‍ കേസെടുത്ത പൊലിസ് ഇന്നലെ ആശുപത്രിയിലത്തെി ഷിജിനയുടെ മൊഴി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."