HOME
DETAILS

റോഡ് നവീകരണം അനിശ്ചിതത്വത്തില്‍

  
backup
June 27 2018 | 04:06 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%b5


സ്വന്തംലേഖകന്‍


കൊട്ടിയം: അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് കണ്ണനല്ലൂരിലെ ഗതാഗത പരിഷ്‌കാരം വഴിമുട്ടി. 22 കോടി രൂപയുടെ വികസന പാക്കേജാണ് റവന്യു വകുപ്പും മന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലം പ്രഖ്യാപനത്തിലൊതുങ്ങിയത്.
അതേസമയം കണ്ണനല്ലൂരിലെ ഗതാഗത പരിഷ്‌കാരം എങ്ങുമെത്താതെ പോയതിന് പിന്നില്‍ ചിലവ്യാപാരി സംഘടനകള്‍ക്ക് പങ്കുള്ളതായും ആക്ഷേപമുയരുന്നുണ്ട്. കൊട്ടിയം ഭാഗത്തേക്കുള്ള റോഡില്‍ 30 മീറ്റര്‍ വീതി കൂട്ടണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ മന്ത്രിയാകട്ടെ, വീതികൂട്ടല്‍ 20 മീറ്ററില്‍ ഒതുക്കി ചെയ്യണമെന്ന ചില പ്രാദേശിക നേതാക്കളുടെ വാക്കിന് പിന്തുണ പ്രഖ്യാപിച്ച് നില്‍ക്കുന്നതായാണ് ആരോപണം. ഇതാണ് പി.ഡബ്ല്യു.ഡി മാനദണ്ഡമനുസരിച്ച് റോഡ് വീതികൂട്ടല്‍ പ്രവര്‍ത്തി നടക്കാത്തതിന് കാരണമായത്.
ഒന്നരവര്‍ഷത്തിന് മുന്‍പ് സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ജെ. മേഴ്‌സിക്കുട്ടിയമ്മ കണ്ണനല്ലൂരിന്റെ വികസനത്തിന് പ്രഖ്യാപിച്ച 22 കോടിയുടെ പാക്കേജാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്. അതിനായി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരടക്കം അന്ന് കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
ജങ്ഷന്റെ വികസനം വഴിമുട്ടിയതോടെ കണ്ണനല്ലൂരിലെ ദുരിതക്കാഴ്ചകള്‍ ഏറിവരികയാണ്. തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ മഴ കനത്തതോടെ വെള്ളക്കെട്ടുകളായി മാറി. റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കൂടാതെ ജങ്ഷന്റെ മധ്യഭാഗത്തെ റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
റോഡിലെ കുഴികള്‍ കടക്കാന്‍ വാഹനങ്ങള്‍ ഏറെ സമയമെടുക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഓടകള്‍ അടഞ്ഞുകിടക്കുന്നതു കാരണം മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ചെറിയ മഴ പെയ്താല്‍ പോലും ഉയരമുള്ള പ്രദേശങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം ജങ്ഷനിലാകെ നിറഞ്ഞു കവിഞ്ഞൊഴുകുന്ന അവസ്ഥയാണ്. വെള്ളം റോഡിലൂടെ പരന്ന് ഒഴുകുന്നതാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്.
കണ്ണനല്ലൂര്‍ -കൊട്ടിയം റോഡിലാണ് വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ഇരുചക്രവാഹന യാത്രികര്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കുഴികളില്‍ നിറഞ്ഞു കിടക്കുന്ന ചെളിവെള്ളം വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ബസ് കാത്തുനില്‍ക്കുന്നവരുടെ ശരീരത്തില്‍ തെറിയ്ക്കുന്നത് പലപ്പോഴും സംഘര്‍ഷത്തിനും കാരണമാകുന്നു. കുണ്ടറയില്‍ നിന്നും വരുന്ന റോഡിന്റെ മധ്യത്തില്‍ കണ്ണനല്ലൂര്‍ പബ്ലിക് ലൈബ്രറിയുടെ സമീപത്തുള്ള കുഴിയും അപകടക്കെണിയാണ്. അടുത്തിടെ ലൈബ്രറിക്ക് സമീപത്തെ വലിയ കുഴി താല്‍ക്കാലികമായി അടച്ചെങ്കിലും വീണ്ടും റോഡ് തകരുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണനല്ലൂര്‍ ജങ്ഷന്റെ വികസനമെന്നത് നാളുകളായുള്ള ആവശ്യമാണ്. വ്യാപാരികളും പൊതുപ്രവര്‍ത്തകരും നല്‍കിയ നിരവധി നിവേദനങ്ങളുടെ ഫലമായാണ് വികസന പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറായത്. എന്നാല്‍ അവരില്‍ ഒരുവിഭാഗം തന്നെ ഇതിന് തുരങ്കംവയ്ക്കുന്നതാണ് പിന്നീട് കണ്ടതെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. സ്ഥലമെടുത്ത് റോഡിന് വീതികൂട്ടി പുനര്‍നിര്‍മിക്കുന്നതിനും പുതിയ ഗതാഗത പരിഷ്‌കാര നടപടികള്‍ക്കും ഓടകള്‍ നിര്‍മിക്കുന്നതടക്കമുള്ള വലിയ പരിഷ്‌ക്കാരങ്ങളായിരുന്നു അന്ന് കണ്ണനല്ലൂരിന് മാത്രമായി വിഭാവന ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ ദുരൂഹ മരണം; കാരണം ന്യൂമോണിയ

Kerala
  •  a month ago
No Image

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ കണ്ടെന്റ് ക്രിയേറ്റേഴ്സിന് തൊഴിൽ അവസരം; എല്ലാ ജില്ലകളിലും താത്കാലിക നിയമനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-22-03-2025

PSC/UPSC
  •  a month ago
No Image

ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമാകുന്നു

Kerala
  •  a month ago
No Image

ചാമ്പ്യന്മാരെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  a month ago
No Image

സംസ്ഥാനത്ത് വേനൽമഴക്കൊപ്പം ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം

Kerala
  •  a month ago
No Image

ചോരാത്ത ഈ കൈകൾ ഇനി ധോണിയുടെ റെക്കോർഡിനൊപ്പം; വരവറിയിച്ച് ബാംഗ്ലൂർ താരം

Cricket
  •  a month ago
No Image

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

Saudi-arabia
  •  a month ago
No Image

പതിനാറുകാരനുമായി ബന്ധം; വിവാദങ്ങൾ ഉയർന്നതോടെ ഐസ്‌ലൻഡ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

International
  •  a month ago
No Image

കേരളത്തിൽ വ്യാപക വേനൽമഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala
  •  a month ago