സൂം ആപ്പ് നിരോധനം: കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടിസ്
ന്യൂഡല്‍ഹി: സൂം ആപ്പ് നിരോധിക്കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്. നാലാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. സൂം ആപ്പ് സ്വകാര്യത ഉറപ്പാക്കിയിട്ടില്ലെന്നും സുരക്ഷിതമല്ലെന്നും ആരോപിച്ചുള്ള പൊതുതാല്പര്യഹര്ജിയിലാണ് നടപടി. ഹരജി സമര്‍പ്പിച്ച ഡല്‍ഹി സ്വദേശി ഹര്‍ഷ് ഛഗ് ആപ്പിന്റെ സുരക്ഷിതത്വം സംബന്ധിച്ച് സാങ്കേതിക പഠനം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സുരക്ഷിതമല്ലാതെ ആപ്പ് ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്യണമെന്നും ഓരോ മീറ്റിങ്ങിലും പാസ്വേര്ഡുകള് മാറ്റണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."