HOME
DETAILS

വിസാ പ്രശ്‌നം; സഊദിയുമായുള്ള നോര്‍ക്കയുടെ കരാര്‍ ഒപ്പിടുന്നത് വൈകും

  
backup
April 13, 2017 | 11:27 AM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af

ജിദ്ദ: ആരോഗ്യരംഗത്തെ വിദേശ ജോലികള്‍ക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിന് സഊദി-നോര്‍ക്ക കരാര്‍ ഒപ്പിടുന്നത് വൈകും. സഊദി ആരോഗ്യമന്ത്രാലയം ഔദ്യോഗിക റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി അംഗീകരിച്ച നോര്‍ക്ക റൂട്ട്‌സിന്റെ ഉന്നത ഉദ്യോഗസ്ഥസംഘത്തിന്റെ സന്ദര്‍ശനാനുമതി വൈകുന്നതാണ് കാരണം. നേരത്തേ നിശ്ചയിച്ചതുപ്രകാരം 16ന് കരാര്‍ ഒപ്പുവെയ്ക്കാനായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ.ഇതിനായി 14ന് റിയാദിലേക്ക് തിരിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.


എന്നാല്‍ വിസ പ്രശ്‌നംകാരണമാണ് യാത്ര വൈകുന്നത്. കരാര്‍ ഒപ്പിടുമെന്ന് ഉറപ്പായതോടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കേരളം. സഊദിയുടെ ഔദ്യോഗിക ഏജന്‍സിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കായുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് നോര്‍ക്ക റൂട്ട്‌സ്. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കരാര്‍ ജീവനക്കാരുടെ നിയമനനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

റിക്രൂട്ട്‌മെന്റ് നടപടികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി നോര്‍ക്കയുടെ തൊഴില്‍പോര്‍ട്ടല്‍ ശക്തിപ്പെടുത്തും. നേരത്തെ 20,000 രൂപ ഫീസ് വേണ്ടിടത്ത് 20 ലക്ഷം രൂപവരെ ഫീസ് ഈടാക്കി സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളെ ചൂഷണം ചെയ്തിരുന്നതായി പരാതിയുണ്ടായിരുന്നു. സ്വകാര്യ ഏജന്‍സികള്‍ കൊള്ളലാഭം നേടിയിരുന്ന മേഖലയില്‍ സമഗ്രമായ പരിഷ്‌കരണങ്ങളാണ് നോര്‍ക്ക ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായവും തേടുന്നുണ്ട്. മെഡിക്കല്‍ കോളജുകളിലും പാരാ മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യും. കേരളത്തിന് ഏറെ തൊഴില്‍സാധ്യതകളുള്ള മേഖലയെ പൂര്‍ണമായി ഉപയോഗപ്പെടുത്താനാണ് ശ്രമം.

നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥസംഘം റിയാദിലെ വിവിധ മലയാളിസംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. വിവിധ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പ്രവാസിക്ഷേമ പദ്ധതികള്‍ ആലോചിക്കാനും ഈ കൂടിക്കാഴ്ചകള്‍ ഉപയോഗപ്പെടുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  25 days ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  25 days ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  25 days ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  25 days ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  25 days ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  25 days ago
No Image

വീണ്ടും കോളറ ഭീതി; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു; ഈ വര്‍ഷത്തെ മൂന്നാമത്തെ കേസ്

Kerala
  •  25 days ago
No Image

ചെക്ക്ഔട്ട് ചെയ്യുമ്പോൾ അധിക നിരക്ക് ചുമത്താൻ പാടില്ല: യുഎഇയിൽ വാറ്റ് ഉൾപ്പെടുന്ന 'ഓൾ-ഇൻക്ലൂസീവ്' വില നിർബന്ധം; സുതാര്യത ഉറപ്പാക്കാൻ കർശന നടപടി

uae
  •  25 days ago