പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കല്‍പ്പറ്റ: പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം കുടിശ്ശിക ശമ്പളം ഗഡുക്കളായി നല്കുന്ന ഉത്തരവ് അട്ടിമറിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിക്കെതിരേ കേരള എന്‍.ജി.ഒ അസോസിയേഷന് വയനാട് കലക്ടറേറ്റിലും മാനന്തവാടി താലൂക്ക് ഓഫിസിനു മുന്നിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കല്‍പ്പറ്റയില്‍ നടന്ന കൂട്ടായ്മ ജില്ലാ പ്രസിഡന്റ് വി.സി സത്യന് ഉദ്ഘാടനം ചെയ്തു. സിവില്സ്റ്റേഷന് ബ്രാഞ്ച് പ്രസിഡന്റ് ടി അജിത്കുമാര്‍ അധ്യക്ഷനായി.
പരിപാടിയില്‍ സംസ്ഥാന കമ്മിറ്റി അംഗം ഒ.എം ജയേന്ദ്രകുമാര്‍, എം.സി ശ്രീരാമകൃഷ്ണന്, പി.എസ് ഷാജി, ഇ.വി ജയന്, ലൈജു ചാക്കോ, കെ.എ ജോസ്, ബിജു ജോസഫ് സംസാരിച്ചു. മാനന്തവാടിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സി.ജി ഷിബു അധ്യക്ഷനായി.
ജില്ലാ ട്രഷറര്‍ എന്‍.ജെ ഷിബു, ജില്ലാ വൈസ് പ്രസിഡന്റുമാരായ മോബിഷ്.പി.തോമസ്, വി മനോജ്, കെ.കെ രമാദേവി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ടി ഷാജി, പി.എച്ച് അഷറഫ്ഖാന്, പി.ജി മത്തായി, എന്‍.വി അഗസ്റ്റിന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."