HOME
DETAILS

വഴിമുടങ്ങിയത് അഞ്ച് മണിക്കൂര്‍

  
backup
June 27, 2018 | 6:25 AM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95


കോഴിക്കോട്: നഗരത്തിലേക്കുള്ള വഴി കാണിച്ചുതരാമെന്ന് പറഞ്ഞ് കണ്ടെയ്‌നര്‍ ലോറിയില്‍ കയറിയ യുവാവ് ലോറിയെ പാലത്തിനടിയില്‍ കുടുക്കി. ഇതേ തുടര്‍ന്ന് നഗരത്തില്‍ അഞ്ചു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലത്തിന് താഴെയാണ് സംഭവം. ഇതുകാരണം കല്ലായ് ഭാഗത്തുനിന്ന് നഗരത്തിലേക്കുള്ള ഗതാഗതം അഞ്ചു മണിക്കൂറോളം തടസപ്പെട്ടു. തുടര്‍ന്ന് ട്രാഫിക് പൊലിസും നാട്ടുകാരും പോര്‍ട്ടര്‍മാരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്. ആനിഹാള്‍ റോഡിലേക്ക് വന്ന കണ്ടെയ്‌നര്‍ ലോറിയാണ് കുരുക്കില്‍പ്പെട്ടത്. സാധാരണ രാത്രികാലങ്ങളിലാണ് ലോറി നഗരത്തില്‍ വരാറുള്ളത്.
എന്നാല്‍ ഇന്നലെ പുതിയ ഡ്രൈവറായിരുന്നു ലോറിയിലുണ്ടായിരുന്നത്. വഴി കാണിക്കാനായി ഒരു യുവാവും ലോറിയില്‍ കയറി. 500 രൂപ വാങ്ങിയാണത്രെ ഇയാള്‍ ലോറിക്ക് വഴികാട്ടിയായത്. പുഷ്പ ജങ്ഷനില്‍ നിന്ന് പാലത്തിന് അടിയിലൂടെ റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് തിരിയുമ്പോഴാണ് പാലത്തിന്റെ സ്പാനിന് കണ്ടെയ്‌നര്‍ തട്ടിയത്. ലോറി പിന്നോട്ടെടുത്ത് കുരുക്കഴിക്കാന്‍ നോക്കിയപ്പോള്‍ കൂടുതല്‍ കുരുങ്ങി. ലോറി ഊരാക്കുടുക്കിലകപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെ യുവാവ് മുങ്ങി. പിന്നീട് വലിയ ക്രെയിന്‍ കൊണ്ടുവന്നാണ് ലോറിയെ കുരുക്കില്‍ നിന്ന് നീക്കിയത്. ഈസമയമത്രയും വെള്ളം പോലും കുടിക്കാനാകാതെ ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് യാത്ര തുടര്‍ന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ആ നമ്പർ ഇനി നിലവിലില്ല’; പിണറായി വിജയൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ റദ്ദാക്കി പൊതുഭരണ വകുപ്പ്

Kerala
  •  15 days ago
No Image

ആർ‌സി‌ബിയുടെ നായകന്മാരിൽ വിരാട് കോഹ്‌ലി തന്നെ രാജാവ്! കിരീടം നേടിക്കൊടുത്ത പട്ടീദാറും കോഹ്‌ലിക്ക് കീഴിൽ തന്നെ

Cricket
  •  15 days ago
No Image

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; ഉത്തര ഇസ്റാഈലിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാന്റെ അന്ത്യശാസനം; ബെയ്റൂട്ടിൽ തൊട്ടാൽ കനത്ത തിരിച്ചടി!

International
  •  15 days ago
No Image

ആകാശത്ത് അയാൾക്ക് ഒരേയൊരു എതിരാളി അയാൾ മാത്രം; ആരും തൊടാത്ത സിംഹാസനത്തിൽ ഇന്നും ജർമ്മനിയുടെ 'ഹെഡ് മാസ്റ്റർ

Football
  •  15 days ago
No Image

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം, പെൺകുട്ടി തനിച്ചായ നേരം നോക്കി വീട്ടിലെത്തി; ജ്യൂസിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് പീഡനം; പ്രതി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇയിലെ പാർക്കിംഗ് പേയ്‌മെന്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു; അബുദബിയിലും ദുബൈയിലും വമ്പൻ മാറ്റങ്ങൾ

uae
  •  15 days ago
No Image

സമയം കളഞ്ഞാൽ എതിരാളികൾക്ക് കോർണർ കിക്ക്! മെസ്സി ഒപ്പിട്ട ആ കളി ഇനി നടക്കില്ല; ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിക്കാൻ പുതിയ 5 സെക്കൻഡ് നിയമം!

Football
  •  15 days ago
No Image

ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ 'ക്രൗഡ് പുള്ളർ' പാർട്ടിക്ക് പുറത്തേക്കോ? തനിവഴി തേടി കെ. അണ്ണാമലൈ; തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പത്തിന് സൂചന!

National
  •  15 days ago
No Image

ഒറ്റ മഴയിൽ മുങ്ങി തലസ്ഥാനം; കടുത്ത നടപടിയുമായി സർക്കാർ; ഓടകളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴയെന്ന് മന്ത്രി സി. പി. ജോൺ

Kerala
  •  15 days ago
No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  15 days ago