HOME
DETAILS

ന്യൂസിലന്‍ഡ് ഭീകരാക്രമണം: അക്രമി ആദ്യം വെടിയുതിര്‍ത്തത് ഇമാമിനുനേരെ

  
backup
March 17 2019 | 00:03 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae-2

റിയാദ്: ന്യൂസിലന്‍ഡിലെ പള്ളിയില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ നേര്‍സാക്ഷ്യവുമായി രക്ഷപ്പെട്ട സഊദി വിദ്യാര്‍ഥി. പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന അസീല്‍ അല്‍ അന്‍സാരിയാണ് താന്‍ മറക്കാനാഗ്രഹിക്കുന്ന ഭീകരദൃശ്യങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുത്തത്. ന്യൂസിലന്‍ഡിലെ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ പള്ളിയില്‍ ഓസ്‌ട്രേലിയന്‍ ഭീകരന്‍ ആദ്യം വെടിവച്ചത് അല്‍നൂര്‍ മസ്ജിദിലെ ഇമാമിനു നേരെയാണെന്ന് അസീല്‍ പറഞ്ഞു.
ഇമാം ഖുതുബ (വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു മുന്‍പുള്ള പ്രത്യേക പ്രസംഗം) പൂര്‍ത്തിയായ ഉടനെയാണ് ഭീകരന്‍ മസ്ജിദില്‍ പ്രവേശിച്ച് വെടിവയ്പ് ആരംഭിച്ചത്. ജീവന് വേണ്ടിയുള്ള ഓട്ടത്തിലാണ് തനിക്കു വെടിയേറ്റത്. അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടതെന്നും അസീല്‍ പറഞ്ഞു. വെടിവയ്പ് നടന്ന പള്ളിയില്‍ പൊലിസ് എത്താന്‍ ഏറെ സമയമെടുത്തെന്നും 10 മിനുട്ടിനു ശേഷം വീട്ടുടമയാണ് വെടിയേറ്റ തന്നെ ആശുപത്രിയയിലേക്ക് എത്തിച്ചതെന്നും വിദ്യാര്‍ഥി പറഞ്ഞു.
അതേസയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ സഊദി പൗരനുമുണ്ട്. 61 കാരനായ മുഹ്‌സിന്‍ അല്‍മുസൈനി അല്‍ഹര്‍ബിയാണ് കൊല്ലപ്പെട്ടത്. പള്ളിയില്‍വച്ച് അഞ്ചു തവണയാണ് പിതാവിനു വെടിയേറ്റതെന്ന് പുത്രന്‍ ഫറാസ് പറഞ്ഞു. 25 വര്‍ഷമായി ന്യൂസിലാന്‍ഡില്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഹ്‌സിന്‍ ഏറ്റവും ഒടുവില്‍ മൂന്നു വര്‍ഷം മുന്‍പാണ് സഊദി അറേബ്യ സന്ദര്‍ശിച്ചത്.
ആക്രമണത്തില്‍ ജോര്‍ദാന്‍ സ്വദേശി മരിക്കുകയും അഞ്ചു പേര്‍ക്ക് പരുക്കേറ്റതായും ജോര്‍ദാന്‍ വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു ഫലസ്തീനിയും കൊല്ലപ്പെട്ടിട്ടുണ്ട്. കുവൈത്ത്, യു.എ.ഇ വിദ്യാര്‍ഥികളടക്കമുള്ളവര്‍ സുരക്ഷിതരാണെന്ന് ന്യൂസിലന്‍ഡിലെ ഇവരുടെ എംബസി വൃത്തങ്ങള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിച്ച് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

Kerala
  •  a month ago
No Image

ഡീഅഡിക്ഷന്‍ സെന്ററിലെത്തിച്ച അനുജനോട് ജ്യേഷ്ഠന് പക; തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം; മഞ്ചേരി മെഡിക്കല്‍ കോളജിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരെ പ്രതിചേര്‍ത്തു

Kerala
  •  a month ago
No Image

​ഇസ്റാഈലി തടവുകാരുടെ 'ഫെയർവെൽ ചിത്രം' പോസ്റ്റ് ചെയ്ത് ഹമാസ്; നി​ഗൂഢമായി 'റോൺ അരദ്'

International
  •  a month ago
No Image

'ജഡ്ജിമാർ നീതിയെയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കണം, പണത്തെയല്ല'; ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്

National
  •  a month ago
No Image

ഗസ്സയെക്കുറിച്ച് സംസാരിക്കുന്നത് തുടരും: ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചെന്നൈയിലെ റാലിയിൽ പങ്കെടുത്തത് ആയിരക്കണക്കിന് പേർ

National
  •  a month ago
No Image

പൂക്കളുടെ ലോകം തുറക്കുന്നു; മിറാക്കിൾ ഗാർഡൻ സീസൺ 14-ന് സെപ്റ്റംബർ 29-ന് തുടക്കമാകും

uae
  •  a month ago
No Image

അയ്യപ്പസംഗമത്തില്‍ ഹിന്ദുമഹാസഭയ്ക്കും ക്ഷണം; സംസ്ഥാന പ്രസിഡന്റ് പങ്കെടുത്തു

Kerala
  •  a month ago
No Image

'പ്രിയപ്പെട്ടവന്റെ ഓര്‍മയ്ക്കായി'; സഹോദരന്റെ ഓർമയ്ക്കായി റാഷിദ് വില്ലേജ്സുമായി ഷെയ്ഖ് ഹംദാൻ

uae
  •  a month ago
No Image

സിദ്ധാര്‍ഥന്റെ മരണം; പൂക്കോട് വെറ്ററിനറി കോളജ് ഡീനിനും, അസിസ്റ്റന്റ് വാര്‍ഡനും സ്ഥലംമാറ്റം

Kerala
  •  a month ago