കുളച്ചലിന് തുണയായി കേന്ദ്രമന്ത്രിയും വിഴിഞ്ഞം പദ്ധതി ആശങ്കയില്‍
തിരുവനന്തപുരം: കുളച്ചലില്‍ പുതിയ തുറമുഖത്തിന് കേന്ദ്രം അനുമതി നല്‍കിയതിനെ ന്യായീകരിച്ച് ഷിപ്പിങ് മന്ത്രി പൊന്‍ രാധാകൃഷ്ണന് രംഗത്തെത്തിയതോടെ വിഴിഞ്ഞം പദ്ധതി ആശങ്കയില്‍. വിഴിഞ്ഞം കേരളത്തിന്റെ പദ്ധതിയാണ്. എന്നാല്‍, കുളച്ചല്‍ കേന്ദ്ര പദ്ധതിയാണെന്ന് സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. എന്നാല്‍ കേന്ദ്രം അന്നും ഇന്നും വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന താല്‍പ്പര്യത്തിനൊപ്പമാണ്. രണ്ടിടങ്ങളില്‍ തുറമുഖം വന്നാല്‍ ആരോഗ്യകരമായ മത്സരം നടക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
25,000 കോടിയുടെ തുറമുഖ പദ്ധതിയ്ക്ക് കുളച്ചലിനു സമീപത്തുള്ള ഇനയത്താണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം കൂടി ഉണ്ടാകുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് തുറമുഖങ്ങള്‍ കുളച്ചലിനായി ആറായിരം കോടി രൂപ നീക്കിവയ്ക്കുന്നുണ്ട്. കൊളംബോ,സിംഗപ്പൂര്‍, ദുബൈ എന്നീ രാജ്യാന്തര തുറമുഖങ്ങളുമായാണ് ഇരു തുറമുഖങ്ങള്‍ക്കും മത്സരിക്കാനുള്ളത്. വര്‍ഷങ്ങള്‍ നീണ്ട പാരിസ്ഥിതിക പഠനത്തിനൊടുവിലാണ് വിഴിഞ്ഞത്തിന് അനുമതി ലഭിച്ചത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇനയത്ത് പദ്ധതിക്കെതിരേ തൊഴിലാളികള്‍ പ്രക്ഷോഭത്തിലാണ്. എന്നാല്‍ ഒരേ ലക്ഷ്യത്തോടെയുള്ള രണ്ട് തുറമുഖങ്ങള്‍ 30 കിലോമീറ്ററിനുള്ളില്‍ വരുമ്പോള്‍ ലാഭനഷ്ടങ്ങളെ ഗണ്യമായി സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."