പട്ടികജാതി കോളനികളിലെ ഹരികിരണം പദ്ധതിക്ക് തുടക്കമായി
തളിപ്പറമ്പ്: ദേശീയ ആയുഷ് മിഷന്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് പട്ടികജാതി വികസന വകുപ്പ് എന്നിവ സംയുക്തമായി സംസ്ഥാനത്തെ പട്ടികജാതി കോളനികളില്‍ നടപ്പിലാക്കുന്ന ആരോഗ്യ സംരക്ഷണത്തിനായുള്ള ഹരികിരണം പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം പാവന്നൂര്‍ എ.എല്‍.പി സ്കൂളില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു. ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ.അനിതാ ജേക്കബ് പദ്ധതി വിശദീകരിച്ചു. ബോധവല്‍ക്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കലക്ടര്‍ പി. ബാലകിരണന്‍ ഔഷധ സസ്യ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മനാഭന്, എന്‍.എച്ച്.ആര്.എം പ്രോഗ്രാം മാനേജര്‍ ഡോ.ടി. സിദ്ധാര്ഥന്, ഡോ. എം.എസ.് പ്രസന്ന കുമാരി, ഡോ.കെ. ജെമുന, ഡോ.ശിവരാമകൃഷ്ണന്, ഡോ.എന്‍. ശരത്ത്, ഡോ.പി. മോഹനന് സംബന്ധിച്ചു. കോളനികളിലെ 100ഓളം പേര് ക്യാംപില്‍ പങ്കെടുത്തു. അടുത്ത ആഴ്ച പയ്യന്നൂരിലെ കോളനിയിലെ കുടുംബങ്ങള്‍ക്കും ഹോമിയോ ക്യാംപ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."