HOME
DETAILS

നേട്ടങ്ങളുടെ നെറുകയില്‍ വൈക്കം ക്ഷീര വികസന യൂനിറ്റ്

  
backup
June 27, 2018 | 6:53 AM

%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%86%e0%b4%b1%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

വൈക്കം : ക്ഷീര വികസന വകുപ്പിന്റെ എറണാകുളം മേഖലയിലെ ഏറ്റവും മികച്ച ക്ഷീര വികസന യൂനിറ്റായി വൈക്കം ക്ഷീര വികസന ഓഫിസിനെ തെരഞ്ഞെടുത്തതോടെ പ്രവര്‍ത്തന മികവില്‍ നേട്ടങ്ങളുടെ നെറുകയിലെത്തിയിരിക്കുകയാണ് വൈക്കം ക്ഷീര വികസന യൂനിറ്റും ഇവിടത്തെ ഒരു കൂട്ടം ക്ഷീര കര്‍ഷകരും.
2017- 2018 സാമ്പത്തികവര്‍ഷത്തെ പദ്ധതി നടത്തിപ്പിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം പാല്‍ ഉല്‍പ്പാദന വര്‍ധനവ് ഉണ്ടായതോടൊപ്പം ക്ഷീര വികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതി പ്രകാരം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 151.96 ലക്ഷം രൂപയും ജനകീയാസൂത്രണ പദ്ധതി പ്രകാരം 78.85 ലക്ഷം രൂപയും ചേര്‍ത്ത് ആകെ 230.81 ലക്ഷം രൂപാ ചെലവഴിക്കാനായി ഇതാണ് അവാര്‍ഡിലേക്ക് നയിച്ചത്. വൈക്കം ബ്ലോക്ക് പരിധിയിലെ ആറു ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ആയി ഇരുപത് ക്ഷീരസംഘങ്ങളാണ് ഉള്ളത്.
ഈ സംഘങ്ങളിലെ പാല്‍ സംഭരണവും വിപണനവും എഫ്.എസ്.എസ്.എ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനും ക്ഷീര സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഈ വര്‍ഷം പദ്ധതി തുകയുടെ ഗണ്യമായ വിഹിതം ചെലവഴിച്ചു.
ചെമ്മനത്തുകര, വൈക്കം ടൗണ്‍ എന്നിവിടങ്ങളിലെ ക്ഷീര സംഘങ്ങള്‍ക്ക് പുതിയ ഓഫിസ് മന്ദിരം, തോട്ടകം, കുടവെച്ചൂര്‍, ഉല്ലല, വല്ലകം എന്നീ നാല് ക്ഷീര സംഘങ്ങള്‍ക്ക് ആട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂനിറ്റ്, രണ്ട് സംഘങ്ങളുടെ മേല്‍ക്കൂര പുനര്‍നിര്‍മ്മിക്കുന്നതിനും വല്ലകം, ബ്രഹ്മമംഗലം എന്നീ രണ്ട് സംഘങ്ങളില്‍ ഇലക്ട്രോണിക് മില്‍ക്ക് അനലൈസര്‍ സ്ഥാപിച്ച് പാല്‍ പരിശോധന ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ നടപ്പാക്കി.
ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഇന്‍സെന്റീവ്, ഡയറി യുനിറ്റ്, കിടാരി വിതരണം തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കി. കൂടാതെ 13 ഹെക്ടര്‍ സ്ഥലത്തു പുല്‍കൃഷി, ഒരു ഹെക്ടര്‍ സ്ഥലത്തു തരിശു കൃഷി, അസോള, ഫോഡര്‍ ട്രീ, ജലസേചനത്തിനു ധനസഹായം മുതലായവും ഒരുക്കി.
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ കര്‍ഷകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായി ക്ഷീരവികസന ഓഫിസര്‍ കെ. മനോഹരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖത്തിൽ കുത്തകയുണ്ടാകുമോ?; അദാനി-എം.എസ്.സി ഇടപാടിൽ പ്രതിപക്ഷം

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മഴയെത്തിയതോടെ ആവശ്യകതയില്‍ 400 മുതല്‍ 600 മെഗാവാട്ട് ഇടിവ്

Kerala
  •  14 days ago
No Image

കണ്ണൂരിൽ ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു

Kerala
  •  14 days ago
No Image

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

National
  •  14 days ago
No Image

സ്വര്‍ണവില ഇടിഞ്ഞു; ഗ്രാമിന് ഇന്ന് 12,905 രൂപ

Business
  •  14 days ago
No Image

ആശുപത്രിയില്‍ രോഗിക്ക് ക്രൂരമര്‍ദനം; ഉത്തര്‍പ്രദേശില്‍ വനിതാ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

National
  •  14 days ago
No Image

മദ്യലഹരിയില്‍ മകന്‍ കഴുത്ത് ഞെരിച്ചു കൊന്നു; ചേര്‍ത്തലയിലെ 58 കാരന്റെ മരണം കൊലപാതകമെന്ന് പൊലിസ്, പ്രതി അറസ്റ്റില്‍

Kerala
  •  14 days ago
No Image

വിഴിഞ്ഞം തുറമുഖം: ഷെയര്‍ കൈമാറാന്‍ സര്‍ക്കാറിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി

National
  •  14 days ago
No Image

വാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ;  ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Economy
  •  14 days ago
No Image

ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം

Kerala
  •  14 days ago