HOME
DETAILS
MAL
പ്രിയങ്കയുടെ വരവ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കില്ല: യോഗി
backup
March 17 2019 | 01:03 AM
ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
എസ്.പി-ബി.എസ്.പി സഖ്യത്തെ രാഷ്ട്രീയത്തിലെ മരണമണിയായിട്ടാണ് വിശേഷിപ്പിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പരിഹസിച്ചു.
പ്രിയങ്കയ്ക്ക് കിഴക്കന്‍ യു.പിയുടെ ചുമതല നല്‍കിയത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്.
എന്നാല്‍ അവരുടെ പ്രചാരണത്തിലൂടെ ബി.ജെ.പിയുടെ മുന്നേറ്റത്തെ ഒരു തരത്തിലും തടയാന്‍ കഴിയില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."