നോട്ടു ക്ഷാമം: തൊഴില്‍ മേഖലകളില്‍ പ്രതിസന്ധി രൂക്ഷം
തുറവൂര്‍: ബാങ്കുകളില്‍ അനുഭവപ്പെട്ട നോട്ട് ക്ഷാമം ഗ്രാമീണ തൊഴില്‍, വ്യാപാര മേഖലകളിലും പ്രതിസന്ധി രൂക്ഷമാക്കി.മേഖലയിലെ പ്രധാന തൊഴില്‍ സംരഭങ്ങളായ കയര്‍ മത്സ്യസംസ്‌കരണ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളാണ് പണത്തിന്റെ ദൗര്‍ലഭ്യം മൂലം ദുരിതത്തിലായത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ജില്ലയില്‍ നടന്ന ഹര്‍ത്താല്‍ മൂലം അടഞ്ഞുകിടന്ന ബാങ്കുകളും എടിഎമ്മുകളും തുറന്നപ്പോള്‍ എല്ലായിടത്തും നീണ്ട നിരകളാണ് പ്രത്യക്ഷപ്പെട്ടത്.എ.ടി എ മ്മുകള്‍ കാലിയായതോടെ രൂക്ഷമായ ജനങ്ങള്‍ പണം കിട്ടാതെ വലഞ്ഞു.
കയര്‍ മത്സ്യ സംസ്‌കരണ മേഖലയില്‍ പണിയെടുക്കുന്നവരാണ് പ്രദേശത്തെ ജനങ്ങളില്‍ ഭൂരിഭാഗവും. വിഷു ഈസ്റ്റര്‍ വിപണി കളിലും നോട്ടു ക്ഷാമത്തിന്റെ അലയൊലികള്‍ ദൃശ്യമാണ്.മുന്‍ കാലങ്ങളില്‍ ഈ ദിവസങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പടക്ക വിപണിയും പൂഷ് പവിപണിയിലും ഇക്കുറി പ്രകടമായ മാന്ദ്യമാണ് അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."