HOME
DETAILS
MAL
ഡോക്ടര്‍മാര്‍ ഇല്ല: സി.പി.എം കുത്തിയിരിപ്പ് സമരം നടത്തി
backup
April 13 2017 | 17:04 PM
എരമല്ലൂര്‍: എഴുപുന്ന ഗവ.ആശുപത്രിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഡോക്ടറെ ഉപരോധിച്ച് കുത്തിയിരിപ്പ് സമരം നടത്തി.
ഡോക്ടന്മാരുടെ അനാവശ്യ അവധികള്‍ അവസാനിപ്പിക്കുക, രോഗികള്‍ക്ക് കൂടുതല്‍ സേവനം ഉറപ്പു വരുത്തുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
മൂന്ന് ഡോക്ടന്മാരുണ്ടായിരുന്ന ഇവിടെ നിലവില്‍ ഒരു ഡോക്ടര്മാത്രമേയുള്ളു. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമാണ് ഇവിടെ സേവനം ലഭിക്കുക. രോഗികള്‍ പല ദിവസങ്ങളിലും ഡോക്ടറെ കാണാനാകാതെ മടങ്ങി പോകുന്നതു പതിവാണ്.
സി.പി.എം ആരൂര്‍ ഏരിയാ കമ്മിറ്റി അംഗം സി.ടി വാസു ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ആര് ജീവന്, വി.കെ സുരജ് ,പി .പി സീതമ്മ എന്നിവര്‍ പ്രസംഗിച്ചു.
ഈ മാസം 26നു മുമ്പ് ഒരു ഡോക്ടറെ കൂടി ഇവിടെ നീയമിക്കാമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധസമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."