വ്യാജ മദ്യം: എക്‌സൈസ് നിരീക്ഷണം ശക്തമാക്കി
മട്ടാഞ്ചേരി: വിഷു,ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി വ്യാജ മദ്യത്തിനെതിരെ എക്‌സൈസ് നിരീക്ഷണം ശക്തമാക്കി.കൊച്ചി സര്‍ക്കളിന്റെ പരിധിയില്‍ ഫോര്‍ട്ട്‌കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്,മട്ടാഞ്ചേരി,ഞാറക്കല്‍ റേഞ്ച് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
സര്‍ക്കിള്‍ പരിധിയിലെ പ്രദേശങ്ങളില്‍ നിരന്തരം പരിശോധനയും പെട്രോളിംങ്ങും നടത്തും.വളരെ നാളായി അടഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളും കുറ്റകൃത്യത്തിന് സാദ്ധ്യതയുള്ള പ്രദേശങ്ങളും പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കും.
മുന്‍ കുറ്റവാളികളേയും നിരീക്ഷണത്തിന് വിധേയമാക്കും.സര്‍ക്കാരിന്റെ ഔദ്യോഗിക മദ്യവില്‍പ്പന ശാലകളില്‍ നിന്നല്ലാതെ അനധികൃതമായി ലഭിക്കുന്നതോ അപരിചിതര്‍ നല്‍കുന്നതോ ആയ മദ്യം വാങ്ങി കഴിക്കുന്നതിനെതിരെയുള്ള പ്രചരണം വരും ദിവസങ്ങളിലും തുടരും.മദ്യം മയക്ക് മരുന്ന് സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.ജോര്‍ജ്ജ് പറഞ്ഞു. ഫോണ്‍: 04842390657, 04842215120, 04842221998, 04842499297
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."