HOME
DETAILS

തര്‍ക്കം തീര്‍ന്നില്ല

  
backup
March 17 2019 | 20:03 PM

%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

 

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തിയിട്ടും സീറ്റ് തര്‍ക്കം തീരാത്തതിനെത്തുടര്‍ന്ന് നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം അനിശ്ചിതമായി നീളുന്നു. പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ കേരള നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും.


വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലേക്കുള്ള തര്‍ക്കത്തിനാണ് നേതാക്കള്‍ മാരത്തോണ്‍ ചര്‍ച്ച നടത്തിയിട്ടും തീരുമാനമാവാത്തത്. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നലെ നിശ്ചയിച്ചിരുന്ന കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റി. നാട്ടിലേക്ക് തിരിച്ച ഉമ്മന്‍ചാണ്ടിയോട് ഡല്‍ഹിയില്‍ മടങ്ങിയെത്താന്‍ നിര്‍ദേശിച്ചു. ഉമ്മന്‍ചാണ്ടി കൂടി എത്തിയശേഷം ഇന്ന് ചര്‍ച്ച പൂര്‍ത്തിയാക്കുമെന്നാണ് നേതാക്കള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.


വയനാടിന്റെ കാര്യം തീരുമാനിച്ചാല്‍ പിന്നെ മറ്റിടങ്ങളില്‍ വലിയ പ്രശ്‌നമുണ്ടായേക്കില്ല. ഷാനിമോള്‍ക്ക് ആലപ്പുഴ നല്‍കാന്‍ ആലോചനയുണ്ട്. എന്നാല്‍ ഇതിലും അഭിപ്രായ ഐക്യമില്ല.
വടകര സിദ്ദീഖിന് നല്‍കുന്നതില്‍ ചെന്നിത്തലക്ക് വിരോധമില്ല. എന്നാല്‍ സിദ്ദീഖ് ഇതിനോട് യോജിക്കുന്നില്ല. അതേസമയം, വടകരയില്‍ മുല്ലപ്പള്ളിക്ക് പകരമെത്തുന്നത് മുതിര്‍ന്ന നേതാവാകണമെന്നും അഭിപ്രായ ഉയര്‍ന്നിട്ടുണ്ട്.


ആറ്റിങ്ങലില്‍ പ്രചാരണം തുടങ്ങിയ അടൂര്‍ പ്രകാശിന്റെ പേര് ആലപ്പുഴയിലുമുണ്ട്. ആലപ്പുഴ ഷാനിമോള്‍ക്ക് നല്‍കാന്‍ ഉറപ്പിച്ചാല്‍ അടൂര്‍ പ്രകാശ് തന്നെയാവും ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥി. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ആലപ്പുഴയില്‍ ടി. സിദ്ദീഖ്, വയനാട് ഷാനിമോള്‍ ഉസ്മാന്‍, വടകര വിദ്യാ ബാലകൃഷ്ണന്‍ എന്നിങ്ങനെയൊരു ഫോര്‍മുലയും ഉയര്‍ന്നിട്ടുണ്ട്. ഇതും ഇന്ന് ചര്‍ച്ച ചെയ്യും.


സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കങ്ങള്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് പരിഹരിക്കണമെന്നായിരുന്നു രാഹുലിന്റെ നിര്‍ദേശം. എന്നാല്‍ തര്‍ക്കം തുടരുന്നതിനാലാണ് രാഹുല്‍ ഇടപെടാന്‍ തീരുമാനിച്ചത്. ഇന്നുതന്നെ നാല് സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.


ഗ്രൂപ്പ് പോരില്‍ നാലു മണ്ഡലങ്ങള്‍

തിരുവനന്തപുരം: ഗ്രൂപ്പ് പോരില്‍ കുരുങ്ങിയ നാലു മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തടസമാകുന്നു.


വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലാണ് സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലായത്. ഈ സീറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമായി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാനാകില്ലെന്നതാണ് അവസ്ഥ. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണമെങ്കില്‍ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിയുടെ പേരുകൂടി ഉറപ്പിക്കണം.


ടി.സിദ്ദീഖിനെ മത്സരിപ്പിക്കാന്‍ വയനാട് സീറ്റ് വേണം എന്ന നിലപാടിലാണ് എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും. എം.ഐ ഷാനവാസ് വിജയിച്ച തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. സിദ്ദീഖിന്റെ കാര്യത്തില്‍ മുല്ലപ്പള്ളിക്ക് വ്യക്തിപരമായി താല്‍പര്യമില്ല. ഷാനിമോള്‍ ഉസ്മാനും വയനാട് ആണ് നോട്ടം. വയനാട് തീരുമാനമാകാത്തതിനാല്‍ ആലപ്പുഴ, വടകര, ആറ്റിങ്ങല്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവുന്നില്ല.


ഷാനിമോള്‍ ഉസ്മാന്‍, പി.എം നിയാസ്, കെ.പി അബ്ദുല്‍ മജീദ് എന്നിവരുടെ പേരുകളാണ് വയനാട്ടിലേക്ക് ചെന്നിത്തല ഉയര്‍ത്തുന്നത്. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ പേര് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി നിര്‍ദേശിച്ചിട്ടുണ്ട്. വയനാട്ടില്‍ ടി. സിദ്ദീഖിനെ നിശ്ചയിച്ചാല്‍ വിദ്യാ ബാലകൃഷ്ണന്‍ വടകരയില്‍ മത്സരിക്കും. ആലപ്പുഴയില്‍ ഷാനിമോളെങ്കില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്. ആലപ്പുഴയില്‍ ഈഴവ സ്ഥാനാര്‍ഥി എന്ന തീരുമാനം വന്നാല്‍ അടൂര്‍ പ്രകാശ് അവിടേക്ക് മാറും. ഷാനിമോള്‍ ആറ്റിങ്ങലിലെത്തും.
വയനാടിന്റെ കാര്യത്തില്‍ ഗ്രൂപ്പ് തര്‍ക്കം അവസാനിക്കാത്ത സാഹചര്യത്തില്‍ തീരുമാനങ്ങള്‍ വീണ്ടും മാറ്റേണ്ടിവരും. ഇരു ഗ്രൂപ്പുകളും വഴങ്ങാതായാല്‍ എ.കെ ആന്റണി നിര്‍ദേശിച്ച വി.വി പ്രകാശ് വയനാട്ടില്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായേക്കും. അങ്ങനെയെങ്കില്‍ ടി. സിദ്ദീഖ് വടകരയിലും ഷാനിമോള്‍ ആലപ്പുഴയിലും അടൂര്‍ പ്രകാശ് ആറ്റിങ്ങലിലുമെത്തും. ഷാനിമോളെ വയനാട്ടിലേക്ക് മാറ്റാനും ചര്‍ച്ചയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  17 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 days ago