ഫാ. പോള്‍ തേലേക്കാട്ടിനെതിരേ എഫ്.ഐ.ആര്
കൊച്ചി: സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സീറോ മലബാര്‍സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലേക്കാട്ടിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ സിനഡില്‍ സമര്‍പ്പിച്ച് മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് തൃക്കാക്കര പൊലിസ് സ്റ്റേഷനില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോബി മാപ്രക്കാവലാണ് പരാതിക്കാരന്. സീറോ മലബാര്‍സഭയെ പിടിച്ചുകുലുക്കിയ ഭൂമി വിവാദം,ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള ബലാത്സംഗകേസ് തുടങ്ങിയവയില്‍ സഭാ നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരേ ഫാ. പോള്‍ തേലേക്കാട്ട് രൂക്ഷമായി പ്രതികരിച്ചിരുന്നു. കൂടാതെ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ തെരുവ് സമരത്തില്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും സമരവേദിയില്‍ എത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."