ജയ്ജി പീറ്റര്‍ അവാര്‍ഡ് ഡോ. എ ലതയ്ക്ക്
കോട്ടയം: ജയ്ജി പീറ്റര്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് ചാലക്കുടി പുഴ സംരക്ഷണ സമിതിയംഗവും റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായ ഡോ. എ ലതയ്ക്ക്.കേരളത്തിലെ നദീസംരക്ഷണത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
മലയാള മനോരമ സിനിയര്‍ സബ് എഡിറ്ററായിരിക്കെ വാഹനാപകടത്തില്‍ മരിച്ച ജയ്ജി പീറ്ററുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
ഇരുപതാമത് ജയ്ജി പീറ്റര്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും 30 ന് രാവിലെ പത്തിന് ചാലക്കുടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പി.ടി തോമസ് എം.എല്‍.എ അവാര്‍ഡ് സമര്‍പ്പിക്കും.
കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി രാജേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. തൃശൂര്‍ ഒല്ലൂര്‍ എടക്കുന്നി വാരിയം കാര്‍ത്തികയില്‍ എസ്. ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് ഡോ. ലത.
കൃഷി ഓഫിസറായിരിക്കെ ജോലി രാജി വെച്ച് മുഴുവന്‍ സമയ പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു ഇവര്‍.ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍ ലിങ്കിംഗ് ഓഫ് റിവേഴ്‌സ്, ഡൈയിംഗ് റിവേഴ്‌സ് തുടങ്ങിയ കൃതികളുടെ ഗ്രന്ഥകര്‍ത്താക്കളിലൊരാളാണ് ഡോ. എ ലത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."