കുടിവെള്ളം കിട്ടിയില്ല ;നാട്ടുകാര്‍ വാല്‍വ് ഓപ്പറേറ്ററെ തടഞ്ഞു
തലയോലപ്പറമ്പ്: കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാല്‍വ് ഓപ്പറേറ്ററെ തടഞ്ഞു. തലയോലപ്പറമ്പ് കെ.ആര്‍ ഓഡിറ്റോറിയത്തിനുസമീപമാണ് സംഭവം നടന്നത്.
തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ജനവാസകേന്ദ്രമായ കോലത്താര്‍ ഭാഗത്തുള്ള പൊതുടാപ്പുകളില്‍ കുടിവെള്ളമെത്തിയിട്ട് മാസങ്ങളായി. വേനല്‍കടുത്ത് കുടിവെള്ളം കിട്ടാക്കനിയായതോടെ ജലവിഭവവകുപ്പ് അധികൃതരുടെ ഓഫിസുകള്‍ കയറിയിറങ്ങി മടുത്തതോടെയാണ് ജനങ്ങള്‍ ഓപ്പറേറ്ററെ തടഞ്ഞത്.
കോലത്താര്‍ ഭാഗത്തേയ്ക്ക് വെള്ളമെത്തിക്കാതെ മറ്റ് പ്രദേശങ്ങളിലേക്ക് വെള്ളം തുറന്നുവിടാന്‍ അനുവദിക്കില്ല എന്ന ആവശ്യമുയര്‍ത്തി പ്രതിഷേധം ശക്തമായതോടെ വകുപ്പ് മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരുമായി പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ഫോണിലൂടെ ചര്‍ച്ച നടത്തി.
പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിന്‍മാറിയത്. വാര്‍ഡ് മെമ്പര്‍ കെ.കെ ഷാജി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ടി ജയിംസ്, ജോസഫ് കൊച്ചുപറമ്പില്‍, സി.പി വേണു എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."