HOME
DETAILS

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

  
September 18, 2024 | 2:52 PM

vd satheeshan react on one nation one election policy

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പെന്ന ആശയം രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാ നിയന്ത്രണവും തങ്ങളിലേക്ക് കേന്ദ്രീകരിക്കാനുള്ള സംഘപരിവാറിന്റെ ഗൂഢനീക്കമാണ് പദ്ധതിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ല. എല്ലാ നിയന്ത്രണവും തങ്ങളിലേക്ക് കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് ഒറ്റ തെരഞ്ഞെടുപ്പിലൂടെ മോദിയും സംഘപരിവാറും ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്. 

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വ്യത്യസ്തങ്ങളായ സംസ്‌കാരവും, ജീവിതരീതികളും വിവിധ ഭാഷകളുമൊക്കെ ചേര്‍ന്നതാണ് ഇന്ത്യ. പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ അധികാരത്തുടര്‍ച്ചയുടെ ധാര്‍ഷ്ട്യത്തില്‍ ബി.ജെ.പിയും സംഘപരിവാറും ജനാധിപത്യം എന്ന ആശയത്തെ തന്നെ അട്ടിമറിക്കുകയാണ്. ജനവിധി ബോധപൂര്‍വ്വം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനവികാരം ഉയരും. അതിന് വഴങ്ങി തുഗ്ലക്ക് പരിഷ്‌കാരത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയേണ്ടിവരും,' വി.ഡി. സതീശന്‍ പറഞ്ഞു. 

അതേസമയം ഫെഡറല്‍ സംവിധാനത്തെ നിര്‍വീര്യമാക്കി ബി.ജെ.പിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയാണ് പദ്ധതിക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാന്‍ ബിജെപി തയ്യാറല്ലെന്നും, ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

vd satheeshan react on one nation one election policy 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  7 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  7 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  7 days ago
No Image

വാരാണസിയിലെ പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ; പൊളിച്ചുനീക്കാൻ ശ്രമിച്ചത് 1000 വർഷം പഴക്കമുള്ള പള്ളി

National
  •  7 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  7 days ago
No Image

മൃഗസംരക്ഷണത്തിനും സ്‌പെഷൽ പ്ലീഡർ; ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

Kerala
  •  7 days ago
No Image

ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം

Kerala
  •  7 days ago
No Image

കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കണം

Kerala
  •  7 days ago
No Image

ഫണ്ടില്ല: കേന്ദ്ര ധനകമ്മിഷൻ ഗ്രാന്റ് പദ്ധതികൾ സമർപ്പിക്കേണ്ടെന്ന് നിർദേശം

Kerala
  •  7 days ago
No Image

പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുക്കുന്നു: സി.ജെ.പി. ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും; ജന്തർമന്തറിൽ കനത്ത സുരക്ഷ

National
  •  7 days ago