പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം
ബെയ്‌റൂത്ത്: ഒരു രാജ്യത്ത് ആയിരക്കണക്കിന് പേജറുകള്‍ ഒരേ സമയം പൊട്ടിത്തെറിച്ച് മരണം റിപ്പോര്‍ട്ടു ചെയ്യുക, 3000 ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്തത്. പ്രധാനമായും ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചതിനു പിന്നില്‍ ഇസ്‌റാഈല്‍ ഹാക്ക് ചെയ്തതാകാമെന്നാണ് സംശയം. സംഭവത്തോട് ഇസ്‌റാഈല്‍ പ്രതികരിച്ചിട്ടില്ല.
ഹിസ്ബുല്ല ഉപയോഗിക്കുന്ന പുതിയ മോഡല്‍ പേജറുകളാണ് ഒരേ സമയം ചൂടായി പൊട്ടിത്തെറിച്ചത്. വാര്‍ത്താവിനിമയ ശൃംഖലയില്‍ ഇസ്‌റാഈല്‍ നുഴഞ്ഞുകയറിയതായാണ് സംശയിക്കുന്നത്.പുതിയ മോഡല്‍ പേജറിനുള്ളില്‍ തീവ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടക വസ്തു നിറച്ചതായാണ് സംശയിക്കുന്നത്. 3 ഗ്രാം വരെ ഇത്തരത്തില്‍ സ്‌ഫോടക വസ്തു വയ്ക്കാനാകുമെന്ന് മിലിറ്ററി അനലിസ്റ്റുകള്‍ പറയുന്നു. പേജറിലെ ബാറ്ററി മാത്രമല്ല പൊട്ടിത്തെറിച്ചതെന്നാണ് പറയുന്നത്.
Read also: എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ?
സി.സി.ടി.വി ദൃശ്യങ്ങളില്‍ പോക്കറ്റിലെ പേജര്‍ വന്‍ ശബ്ദത്തോടെയും പ്രഹര ശേഷിയോടെയുമാണ് പൊട്ടിത്തെറിക്കുന്നത്. ഹിസ്ബുല്ലയുടെ കൈയില്‍ ഉപകരണം എത്തുന്നതിന് മുന്‍പ് മറ്റൊരു രാജ്യത്തിന്റെ സഹായത്തോടെ പേജറില്‍ മൊസാദ് സ്‌ഫോടക വസ്തു നിറച്ചോ എന്നരീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."