HOME
DETAILS

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

  
Web Desk
September 18 2024 | 04:09 AM

Insurance renewed in Mainagapally accident after loading the car

തിരുവനന്തപുരം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി മദ്യലഹരിയില്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ കാറിന്റെ ഇന്‍ഷുറന്‍സ് പോളിസി പുതുക്കിയത് അപകടത്തിനു ശേഷം. കെഎല്‍ 23 ക്യൂ 9347 എന്ന കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂര്‍ക്കാവ് പഞ്ഞിപ്പുല്ലുവിശ കുഞ്ഞുമോള്‍(45) കൊല്ലപ്പെട്ടത്.

ഈ വാഹനത്തിന്റെ ഇന്‍ഷുറന്‍സിന്റെ കാലാവധി 13ന് അവസാനിച്ചിരുന്നു.  അപകടത്തിനു ശേഷമാണ് യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി എടുത്തിരിക്കുന്നത്. 16 മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ പോളിസി. പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാര്‍.

മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യസല്‍ക്കാരവും കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. കാര്‍ ഉടമയെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലിസ്.  കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (29), നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീകുട്ടി(27) എന്നിവരാണ് അറസ്റ്റിലായത്. കാര്‍ ഓടിച്ചിരുന്നത് അജ്മലായുരുന്നു.

ഇയാള്‍ക്കെതിരേ മനപ്പൂര്‍വമുള്ള നരഹത്യക്കും  അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ കാര്‍ ഓടിച്ചു പോകാന്‍ നിര്‍ബന്ധിച്ചെന്ന പേരില്‍ ശ്രീകുട്ടിക്കെതിരേയും പ്രേരണാക്കുറ്റം ചുമത്തിയുമാണ് കേസ്. മാത്രമല്ല അജ്മലിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള  നടപടികളും തുടങ്ങി. അപകട ശേഷം നിര്‍ത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടര്‍ന്നു പിടികൂടിയവര്‍ക്കെതിരേ പൊലിസ് കേസെടുത്തു.

 

In Mynagappally, a scooter rider named Kunjumol (45) from Anoorkkavu, was killed after being knocked down by a car driven under the influence of alcohol. It was later revealed that the insurance policy of the car (KL 23 Q 9347) was renewed after the accident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago