അതിജീവനത്തിന് പ്രതീക്ഷ നല്‍കി ആദിവാസി അമ്മമാര്‍
പാലക്കാട്. അതിജിവന സമരത്തിന് പുതിയൊരു വഴിതിരിവ് സ്വയം രൂപപ്പെടുത്തി അട്ടപ്പാടിയിലെ ആദിവാസി അമ്മമാര്‍ മാതൃകയാവുന്നു. ആദിവാസി കൂട്ടായ്മയായ 'തമ്പ് 'ന്റെയും ഓണ്‍ലൈന്‍ സഹൃദ സംഘമായ 'പീസ് കളക്ടീവ്' എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ തുടങ്ങിയ കാര്‍തുമ്പി കുട നിര്‍മ്മാണ ഒന്നാംഘട്ട പരിശീലന പരിപാടി കോട്ടത്തറ ഷോളയൂര്‍ പഞ്ചായത്തില്‍ മൂന്നു നാള്‍ പിന്നിട്ടു കഴിഞ്ഞു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം അട്ടപ്പാടി ഐ. ററി. ഡി. പി പ്രോജക്ട് ഓഫീസര്‍ സി. കെ. അജീഷ് നിര്‍വഹിച്ചു. 2016 ല്‍ ആരംഭിച്ച കാര്‍തുമ്പി കുട നിര്‍മ്മാണം വിജയം കണ്ടതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ സജീവതയോടെ ഈ വര്‍ഷവും കുടകള്‍ നിര്‍മ്മിച്ചു വിപണിയിലെത്തിക്കുവാന്‍ സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ഒന്നാംഘട്ടം അയ്യായിരം കുടകളാണ് വിപണിയിലെത്തിക്കുക. സര്‍ക്കാര്‍ അനുമതി നല്‍കിയ തുക ലഭ്യമാകുന്ന മുറയ്ക്ക് പതിനായിരം കുടകള്‍ കൂടി നിര്‍മ്മിച്ച് വിപണിയെത്തിക്കുമെന്ന് സംഘാടകസമിതി കണ്‍വീനര്‍ കെ. എ. രാമു പറഞ്ഞു. ആദിവാസിയായ ഒരമ്മയ്ക്ക് ഒരു ദിവസം കുട നിര്‍മ്മാണത്തിലൂടെ 600 രൂപ വരെ വേതനമായി ലഭിക്കും. ഒരാള്‍ക്ക് 12 കുടകള്‍ വരെ നിര്‍മ്മിക്കാനാവുമെന്ന് കുട നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന ആദിവാസി ട്രെയിനര്‍ ആയ ലക്ഷമി ഉണ്ണികൃഷ്ണന്‍ പറയുന്നു.
ഒരു തൊഴില്‍ എന്നതിനപ്പുറം ആദിവാസി ജനതയുടെ അതിജീവന പോരാട്ടമായാണ് ആദിവാസി അമ്മാര്‍ കുട നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നതെന്ന് തമ്പ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം തുടങ്ങി വച്ച കുട നിര്‍വാണം സര്‍ക്കാര്‍ സഹകരണത്തോടെ വിപുലപ്പെടുത്തും.
പ്രീഓര്‍ഡര്‍ കൂപ്പണ്‍ വഴി പൊതു ജനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യൂനിവേഴ്‌സിറ്റികള്‍, വിദ്യാലയങ്ങള്‍,ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ എന്നിവയിലൂടെ കാര്‍തുമ്പി കുടകള്‍ വിപണിയിലെത്തിക്കുവാന്‍ പദ്ധതിയുണ്ടണ്ട്.
അടുത്ത ഘട്ടത്തില്‍ സ്‌ക്കൂള്‍ ബാഗ്, നോട്ടു ബുക്കുകള്‍, റാഗി പൗഡര്‍ പാക്കറ്റുകള്‍, തേന്‍, മുളയരി, മുളയുല്പന്നങ്ങള്‍ എന്നിവ വിപണിയെത്തിക്കുവാനാണ് പദ്ധതി. ലക്ഷമി മുരുകേശന്‍, കമല, കെ. എന്‍ രമേശ്, ബി ഉദയകുമാര്‍, കാളിസ്വാമി പരിശീലനത്തിന് നേതൃത്വം നല്‍കുന്നു. ഉദ്ഘാടന പരിപാടിയില്‍ തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. പീസ് കള്കടീവ് പ്രതിനിധി സ്‌നേഹ എടമെനി, തമ്പ് സെക്രട്ടറി മനേഷ് കൃഷ്ണന്‍, രമ്യ, പി. കെ. മുരുകന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."