HOME
DETAILS
MAL
പട്ടയം നല്കുന്നതിനായുള്ള നടപടികള്‍ക്ക് തുടക്കം
backup
April 13 2017 | 19:04 PM
എരുമപ്പെട്ടി: വേലൂര്‍ ഗ്രാമപഞ്ചായത്തിലെ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്കുന്നതിനായുള്ള നടപടികള്‍ക്ക് തുടക്കമായി. പ്രാരംഭ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം വേലൂര്‍ ഗ്രാമപഞ്ചായത്ത് യോഗം വിളിച്ചു ചേര്‍ത്തു. പഞ്ചായത്ത് ഇറിഗേഷന്‍, റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്നവര്‍ക്കാണ് പട്ടയം നല്‍കുന്നതിനായി തീരുമാനമെടുത്തിരിക്കുന്നത്. പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവര്‍ ഏപ്രില്‍ 18 നകം പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."