ശിലാസ്ഥാപനം നടത്തി
മാള: കുഴൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടേയും മുന്‍ അധ്യാപകരുടേയും കൂട്ടായ്മയില്‍ കുട്ടികള്‍ക്കായി പാര്‍ക്ക് വരുന്നു. കുട്ടികളുടെ വിനോദത്തിനായി കളി ഉപകരണങ്ങളും തണല്‍ മരങ്ങള്‍ക്ക് താഴെ ഇരിപ്പിടങ്ങളും ഒരുക്കിയാണ് പാര്‍ക്ക് ഒരുക്കുന്നത്. സ്കൂളില്‍ രണ്ട് വര്‍ഷം മുന്‍പാണ് ഒ.എസ്.ടി.എ കൂട്ടായ്മ രൂപീകരിച്ചത്.
പാര്‍ക്കിന്റെ ശിലാസ്ഥാപന യോഗം കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം അഡ്വ. നിര്‍മ്മല്‍.സി.പാത്താടന്‍ അധ്യക്ഷനായി. കൂട്ടായ്മ ചെയര്മാന് സാജന് കൊടിയന്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. കൂട്ടായ്മ വൈസ് ചെയര്മാന് രജീഷ് മാരിയ്ക്കല്‍ പദ്ധതി വിശദീകരിച്ചു.പ്രധാനാധ്യാപകന് കെ.കെ രവീന്ദ്രന്, എം.എന്‍ ഷാജി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജി വിത്സന്, ഉഷ സദാനന്ദന്, സില്‍വി സേവ്യര്‍, വി.വി അന്തോണി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."