HOME
DETAILS
MAL
മയക്കുമരുന്ന്, ആയുധക്കടത്ത് കേസ്: സഊദിയില്‍ പിടിയിലായത് 825 പേര്
backup
March 17 2019 | 22:03 PM
റിയാദ്: ആയുധക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ 825 പേരെ അറസ്റ്റ് ചെയ്തതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുരക്ഷാ അധികൃതരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 52 ടണ്‍ ഖാത്ത്, 157 കിലോ കഞ്ചാവ്, 209 എണ്ണം വിവിധ ആയുധങ്ങള്‍, 16,166 വെടിയുണ്ടകള്‍ എന്നിവയാണ് പിടിച്ചെടുത്തതെന്ന് മന്ത്രാലയ വക്താവ് തലാല്‍ അല്‍ ഷല്‍ഹൂബ് പറഞ്ഞു.
ഇത്തരം വിവിധ കേസുകളില്‍ 825 പ്രതികളെ അറസ്റ്റു ചെയ്യാനായി. കൂടാതെ 1,130,159 സഊദി റിയാലും 743 വാഹനങ്ങളും പിടിച്ചെടുത്തവയില്‍ പെടുന്നു. രാജ്യത്തിന്റെ സുരക്ഷാ പരിശോധനയും റോന്തുചുറ്റലും ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി, യമനുമായി അതിര്‍ത്തി പങ്കിടുന്ന പര്‍വത മേഖലാ അതിര്‍ത്തി പ്രദേശങ്ങളായ അസീര്‍, ജിസാന്‍ ഭാഗങ്ങളിലാണ് സുരക്ഷാ നീക്കം നടന്നത്. പരിശോധനകള്‍ ഇനിയും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."