HOME
DETAILS

സഫ്‌വ കൂട്ടക്കൊല: നാലു വര്‍ഷങ്ങള്‍ക്കുശേഷം മലയാളിയുടെ മൃതദേഹം മറവുചെയ്യാന്‍ നടപടിയായി

  
backup
March 17 2019 | 22:03 PM

%e0%b4%b8%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b5-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81-%e0%b4%b5%e0%b4%b0-2

 


ജിദ്ദ: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമാമിലെ സഫ്‌വയില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിക്കൊന്ന കേസില്‍ മലയാളിയുടെ മൃതദേഹംകൂടി മറവുചെയ്യുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.


തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വടക്കേവിള അബ്ദുല്‍ ഖാദര്‍ സലീമിന്റെ മൃതദേഹമാണ് മറവുചെയ്യാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും മരണസര്‍ട്ടിഫിക്കറ്റും ലഭിച്ചു.


ഇതോടെയാണ് നാലു വര്‍ഷങ്ങള്‍ക്ക്‌ശേഷം മൃതദേഹം ഖബറടക്കാന്‍ വഴിയൊരുങ്ങുന്നത്. അടുത്ത ദിവസംതന്നെ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ മൃതദേഹം ഏറ്റുവാങ്ങി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


ദിയാധനം നല്‍കാതെ മൃതദേഹം ഖബറടക്കാന്‍ സാധിക്കില്ലെന്ന കുടുംബത്തിന്റെ തെറ്റിദ്ധാരണയാണ് ദിയ ലഭിക്കാതെ അനുമതിപത്രം നല്‍കില്ലെന്ന കുടുംബത്തിന്റെ പിടിവാശിക്ക് കാരണം. നിരന്തരമായി എംബസി ഉദ്യോഗസ്ഥരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലുകളെ തുടര്‍ന്നാണ് പിന്നീട് കുടുംബത്തിന്റെ തെറ്റിദ്ധാരണ മാറ്റി ഡി.എന്‍.എ പരിശോധനക്കുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് സലീമിന്റെ ഉമ്മയുടെ ഡി.എന്‍.എ പരിശോധനയാണ് വിജയംകണ്ടത്.


കൊല്ലം സ്വദേശി ഷാജഹാന്‍ അബൂബക്കര്‍, തിരുനെല്‍വേലി പേട്ട സ്വദേശി ഫക്കീര്‍ ഫാറൂഖ്, തിമിഴ്‌നാട് മര്‍ത്താണ്ഡം സ്വദേശി ലാസര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെതന്നെ മറവുചെയ്തിരുന്നു. പുതുക്കോട്ട മല്ലിപ്പട്ടണം ശൈഖ് ദാവൂദിന്റെ മൃതദേഹം മറവുചെയ്യുന്നതിനുള്ള എന്‍.ഒ.സി ഇന്ത്യന്‍ എംബസി നേരത്തെ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ വിലാസത്തില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷം ആരും താമസിച്ചിട്ടില്ലെന്ന കലക്ടറുടെയും തഹസില്‍ദാറുടെയും റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
2010 മാര്‍ച്ച് 16ന് ആണ് വിദേശികളേയും സ്വദേശികളേയും ഒരുപോലെ ഞെട്ടിച്ച സഫ്‌വ കൃഷിയിടത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ പ്രമാദമായ കേസ്. ഇവര്‍ സംഘം ചേര്‍ന്ന്് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്തര്‍ക്കമാണ് അരും കൊലക്ക്് കാരണമായത്.


വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് മദ്യവാറ്റ് സംഘത്തിലെ ഒരാളെ ആദ്യം മര്‍ദിച്ചു കൊലപ്പെടുത്തി. ഇയാളുടെ കൂട്ടാളിയായ മറ്റു നാലുപേരെ മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി നിശ്ചലമാക്കിയശേഷം ചങ്ങലകൊണ്ടും കയര്‍കൊണ്ടും കൈകാലുകള്‍ ബന്ധിച്ച് ജീവനോടെ തന്നെ കുഴിച്ചിട്ടു. സംഭവംകഴിഞ്ഞ് നാല് വര്‍ഷത്തിന്‌ശേഷം ഫെബ്രുവരി ഏഴിന് കൃഷിയിടത്തില്‍ ചാലു കീറുമ്പോഴാണ് നാലു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങളില്‍നിന്നു കണ്ടെടുത്ത ഒരാളുടെ കൈവിരലില്‍ മോതിരം അണിഞ്ഞിരുന്നതായും ഇതില്‍ അയാളുടെ ഭാര്യയുടെ പേര് രേഖപ്പെടുത്തിയതായും പോലിസ് അറിയിച്ചു. കൂടാതെ ചിലരുടെ തിരിച്ചറിയല്‍ രേഖകളും കിട്ടി. ഇവ പൊലിസിന് അന്വേഷണത്തിന് കൂടുതല്‍ സഹായകമായി.


മൃതദേഹം കണ്ടെത്തിയ പരിസരങ്ങളില്‍ നിന്നുള്ള 25 പേരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇവരില്‍ സംശയംതോന്നിയ എട്ടു പേരെ പ്രത്യേകം ചോദ്യം ചെയ്തതോടെ കൂട്ടക്കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിഞ്ഞു. എട്ടു പേരില്‍ മൂന്നു പേര്‍ സ്വദേശികളാണ്. ഇവര്‍ സഫ്‌വയില്‍ നിന്നുള്ളവരാണ്. ഇവരാണ് കൃത്യം ചെയ്തിരുന്നത്.


രാജ്യത്തിന്റെ അന്തസ് കളങ്കപ്പെടുത്തിയതിന്റെ പേരില്‍ ദിയാധനം നല്‍കിയാലും പ്രതികള്‍ വധശിക്ഷക്ക് അര്‍ഹരാണെന്ന വിധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. സഊദി പൊലിസിന്റെ കേസന്വേഷണ ചരിത്രത്തില്‍ അപൂര്‍വ സംഭവമായിരുന്നു ഇത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  18 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായ കടിയേറ്റു

Kerala
  •  18 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  18 days ago
No Image

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  18 days ago
No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി

Kerala
  •  18 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  18 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  18 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  18 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  18 days ago