HOME
DETAILS

ഓണ്‍ലൈന്‍ വഴി വ്യാജ ഉല്‍പന്നങ്ങളുടെ വില്‍പ്പന: 18 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി

  
backup
March 17 2019 | 22:03 PM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d-2

 

ജിദ്ദ: വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തിയ സമൂഹമാധ്യമങ്ങളിലെ 18 അക്കൗണ്ടുകള്‍ രണ്ടു മാസത്തിനിടെ സഊദി വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി.


കഴിഞ്ഞ മാസം 10 അക്കൗണ്ടുകളും ജനുവരിയില്‍ എട്ട് അക്കൗണ്ടുകളുമാണ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് അടച്ചു പൂട്ടിയത്. ഈ അക്കൗണ്ടുകള്‍ക്ക് മൂന്നു ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.
അത്തറുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, തടി കുറക്കുന്നതിനുള്ള ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഈ അക്കൗണ്ടുകള്‍ വഴി വിപണനം നടത്തിയിരുന്നത്. സമൂഹമാധ്യമങ്ങളിലെ അറിയപ്പെടാത്ത അക്കൗണ്ടുകള്‍ വഴി ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനെതിരേ ഉപയോക്താക്കള്‍ക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.


കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് മഅ്‌റൂഫ് സേവന സര്‍ട്ടിഫിക്കറ്റ് നേടിയ അക്കൗണ്ടുകളില്‍ നിന്നും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും ലോക പ്രശസ്തമായ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും മാത്രം ഉല്‍പന്നങ്ങള്‍ വാങ്ങണം. ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഉടമകളും സമൂഹമാധ്യമങ്ങള്‍ വഴി ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നവരും മഅ്‌റൂഫ് സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യണം.


ഈ സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങള്‍ മന്ത്രാലയത്തിന്റെ പക്കല്‍ ലഭ്യമാണ്.
ഇവരുടെ പ്രവര്‍ത്തനങ്ങളുടെയും ഇവര്‍ വിപണനം നടത്തുന്ന ഉല്‍പന്നങ്ങളുടെയും വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് ഇതിലൂടെ സാധിക്കും.


15 വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 27,000 ഓളം ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഇതിനകം മഅ്‌റൂഫ് സേവനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ ഉല്‍പന്നങ്ങള്‍ വിപണനം നടത്തിയതിന് കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമങ്ങളിലെ 55 അക്കൗണ്ടുകള്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം അടപ്പിച്ചിരുന്നു.
വെബ്‌സൈറ്റുകളും സമൂഹമാധ്യമങ്ങളും വഴി വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും വിപണനം നടത്തുന്നതും വാണിജ്യ വഞ്ചനാ വിരുദ്ധ നിയമത്തിന്റെ ലംഘനമാണ്. ഇത്തരക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും.


വിദേശികളായ നിയമ ലംഘകരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago