HOME
DETAILS

കോളനി പരിസരത്ത് മലിനജലം തള്ളുന്നതായി പരാതി

  
backup
April 13 2017 | 20:04 PM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%9c%e0%b4%b2%e0%b4%82


തിരൂരങ്ങാടി: കോളനി പരിസരത്ത് ആശുപത്രിയില്‍ നിന്നുള്ള മലിനജലം തള്ളുന്നതായി പരാതി. പന്താരങ്ങാടി കണ്ണാടിത്തടം പരിസരത്താണ് രാത്രിയുടെ മറവില്‍ മലിനജലം ഒഴുക്കുന്നതായി പരാതി ഉയര്‍ന്നത്.
 ദുര്‍ഗന്ധം പരന്നതോടെ നടത്തിയ അന്വേഷണത്തില്‍  ചെമ്മാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്ന് മലിനജലം തള്ളുന്നത് കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനു മുമ്പും സമാന സംഭവം ഉണ്ടായെങ്കിലും നാട്ടുകാര്‍ വാഹനം തടഞ്ഞു താക്കീത് ചെയ്തിരുന്നുവത്രെ.
സംഭവം ആരോഗ്യവകുപ്പ് അധികൃതരെയും പൊലിസിനെയും വിവരം അറിയിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ വീണ്ടും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മലിനജലം തള്ളുന്നത് നിര്‍ത്താന്‍ ആശുപത്രി അധികൃതരോട് നിര്‍ദേശിച്ചതായും തിരൂരങ്ങാടി എസ്.ഐ.വിശ്വനാഥന്‍ കാരയില്‍ അറിയിച്ചു.
 മലിനജലം തള്ളുരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് നെടുവ പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരും അറിയിച്ചു.
ആശുപത്രിയില്‍ നിന്നുള്ള മലിനജലം ശുചീകരിച്ചതിന് ശേഷമാണ് തെങ്ങിന്‍തോപ്പ് നനയ്ക്കുന്നതിനായി കൊണ്ടുപോയതെന്ന്  ചെമ്മാട് ലൈലാസ് ആശുപത്രി എം.ഡി നസ്‌റുള്ള പ്രതികരിച്ചു.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, ആരോഗ്യവകുപ്പ്, പൊലിസ് എന്നിവര്‍ക്ക് പരാതി നല്‍കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചു. എം.സി അയ്യപ്പന്‍, സി.പി നാരായണന്‍, കെ.പി രാജേഷ്, എം.കുട്ടന്‍, കെ.ടി സുഭാഷ്, സി. സിദ്ദീഖ്, നൗഫല്‍, വിനീഷ് പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago