HOME
DETAILS

റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി

  
backup
June 28 2018 | 05:06 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7


കോഴിക്കോട്: പുതിയ റേഷന്‍ കാര്‍ഡിനും തെറ്റുതിരുത്താനുമുള്ള അപേക്ഷ കള്‍ സ്വീകരിച്ചുതുടങ്ങി. നാലു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ വീണ്ടും അവസരം വന്നിരിക്കുന്നത്. കാര്‍ഡുകള്‍ വിഭജിച്ച് പുതിയ കാര്‍ഡ് ഉണ്ടാക്കുക, പുതിയ മെംബര്‍മാരെ ഉള്‍പ്പെടുത്തുക, കാര്‍ഡ് സറണ്ടര്‍ ചെയ്യല്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കറ്റ് കാര്‍ഡ്, കാര്‍ഡിലെ തിരുത്തലുകള്‍, നോണ്‍ റിന്യൂവല്‍, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്.
വിവിധ കേന്ദ്രങ്ങളില്‍ സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയ ക്യാംപുകളിലാണ് അപേക്ഷ നല്‍കേണ്ടത്. അടുത്തമാസം 16 മുതല്‍ ഓണ്‍ലൈനായും അപേക്ഷകള്‍ നല്‍കാം.
പുതുതായി മെംബര്‍മാരെ ചേര്‍ക്കണമെങ്കില്‍ അവരുടെ ജനന സര്‍ട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്. മറ്റു കാര്‍ഡില്‍ നിന്നു വെട്ടിച്ചേര്‍ക്കേണ്ടവര്‍ പഴയ കാര്‍ഡിന്റെ കോപ്പിയും കാര്‍ഡുഡമയുടെ സമ്മതപത്രം എന്നിവയും അപേക്ഷയോടൊപ്പം നല്‍കണം. കഴിഞ്ഞതവണ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ നോണ്‍ റിന്യൂവല്‍ അപേക്ഷയാണു നല്‍കേണ്ടത്.
പുതിയ കാര്‍ഡിന്റെയും പഴയ കാര്‍ഡിന്റെയും ഫോട്ടോകോപ്പി സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഓരോ അപേക്ഷയും നിശ്ചിത ഫോറത്തില്‍ നിലവിലുള്ള റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പൂരിപ്പിച്ച് സമര്‍പ്പിക്കണം. ആധാറിന്റെ കോപ്പിയും നല്‍കണം.
എന്നാല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ ഒരുക്കിയ ക്യാപുകളില്‍ മതിയായ സൗകര്യമില്ലെന്ന പരാതി ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുണ്ട്. എല്ലാ സ്ഥലത്തും വലിയ വരിയാണുള്ളത്. നിവവില്‍ രേഖകള്‍ വാങ്ങിവയ്ക്കുക മാത്രമാണു ചെയ്യുന്നത്. ഇതു ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ ഇനിയും വൈകുമെന്നാണ് അറിയുന്നത്. അപേക്ഷ കംപ്യൂട്ടര്‍ ശൃംഖലയിലേക്കു മാറ്റുമ്പോള്‍ എസ്.എം.എസ് വഴി അപേക്ഷകനെ അറിയിക്കും. അതിനായി മൊബൈല്‍ നമ്പറും നല്‍കണം. ക്യാംപില്‍ ഫീസ് നല്‍കേണ്ടതില്ല.
ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച 25 രൂപ ഫീസ് നല്‍കണം. ഇതു വര്‍ധിപ്പിക്കുന്ന കാര്യം ജൂലൈ 16നു മുന്‍പ് തീരുമാനിക്കും. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ പ്രിന്റൗട്ടും ലഭിക്കും. അതേസമയം അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി നിശ്ചയിച്ചിട്ടില്ല. ദാരിദ്ര്യരേഖക്കു താഴേക്കും മുകളിലേക്കും മാറ്റാന്‍ ഇപ്പോള്‍ അവസരമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago