വിഷുവിന് ഇടച്ചേരി വയല്‍ നിവാസികള്‍ക്ക് വിഷമില്ലാ പച്ചക്കറി
കണ്ണൂര്‍: ഇടച്ചേരി വയല്‍ നിവാസികള്‍ക്ക് വിഷുസദ്യ ഒരുക്കാന്‍ വിഷരഹിത പച്ചക്കറിയുമായി മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ്. ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇടച്ചേരി വയലില്‍ കൃഷി ചെയ്ത ജൈവപച്ചക്കറിയാണ് ഇത്തവണത്തെ വിഷുവിന് പ്രദേശവാസികളുടെ അടുക്കളയിലെത്തുക. പടവലം, വെണ്ട, ചീര, പയര്‍, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളാണ് ഇവിടെ വിളവെടുത്തത്.
ട്രസ്റ്റ് ചെയര്‍മാന്‍ കെ പ്രമോദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അനൂപ് ബാലന്റെ നേതൃത്വത്തില്‍ ട്രസ്റ്റ് അംഗങ്ങളുടെയും വീട്ടമ്മമാരുടെയും സഹകരണത്തോടെയാണ് ഇവിടെ ജൈവ പച്ചക്കറി കൃഷിയിറക്കിയത്. ജൈവ കാര്‍ഷിക കൂട്ടായ്മയുടെ വിഷു ആഘോഷത്തിന്റെ ഭാഗമായി ഇന്നു വൈകുന്നേരം ആറിനു ഇടച്ചേരി വയല്‍ പുതിയ മുത്തപ്പന്‍ മടപ്പുരയ്ക്കു സമീപം സാംസ്‌കാരിക സമ്മേളനവും തലശേരി റോക്ക് ബേഡ്‌സ അവതരിപ്പിക്കുന്ന ഗാനമേളയും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."