റോഹിംഗ്യകള്‍ക്ക് പൗരത്വം നല്‍കാനാവില്ലെന്ന് മ്യാന്മര്‍
കോപന്‍ഹേഗന്‍: റോഹിംഗ്യകള്‍ക്ക് പൗരത്വം നല്‍കാനാവില്ലെന്ന് മ്യാന്‍മര്‍. പൗരത്വനയം പരിഷ്‌കരിക്കണമെന്ന പാശ്ചാത്യന്‍ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ അഭ്യര്‍ഥനയാണ് മ്യാന്മര്‍ സോഷ്യല്‍ ആന്‍ഡ് വെല്‍ഫയര്‍ മന്ത്രി വിന്‍ മ്യാത്ത് ആയി തള്ളിയത്.
ഡന്മാര്‍ക്കിലെ കോപന്‍ ഹേഗില്‍ ജൂണ്‍ എട്ടിന് ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റോഹിംഗ്യകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്താനായി നിയോഗിപ്പെട്ട യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിര്‍ദേശങ്ങളാണ് നയതന്ത്ര പ്രതിനിധികള്‍ ഉന്നയിച്ചത്. റോഹിംഗ്യകള്‍ക്ക് പൗരത്വം നിഷേധിക്കുന്ന ഭരണഘടനാ ഭേദഗതി നീക്കണമെന്നാണ് കോഫി അന്നന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍ദേശിച്ചിരുന്നു.
പൗരത്വ പരിഷ്‌കരണം സാധ്യമല്ലെന്ന് മ്യാന്‍മര്‍ മന്ത്രി വ്യക്തമാക്കിയിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധി പറഞ്ഞു. യോഗം വളരെ രഹസ്യമായിരിക്കണമെന്ന മ്യാന്‍മറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പൂര്‍ണ വിവരം പുറത്തുവിട്ടിട്ടില്ല. മ്യാന്‍മര്‍ സര്‍ക്കാര്‍ റോഹിംഗ്യകളെ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ബംഗാളില്‍ എന്നാല്‍ വിശേഷിപ്പിക്കുന്നത്.
1982ല്‍ കൊണ്ടുവന്ന നിയമ നിര്‍മാണത്തിലൂടെയാണ് റോഹിംഗ്യകളുടെ പൗരത്വം മ്യാന്മര്‍ നിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."