പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ മകനെ വിജിലന്‍സ് ചോദ്യംചെയ്തു
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ പരാതിക്കാരനെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയുടെ മകന് അബ്ദുല്‍ ഗഫൂറിനെ വിജിലന്‍സ് ചോദ്യം ചെയ്തു.
പരാതി പിന്‍വലിക്കാന്‍ അഞ്ച് ലക്ഷം പരാതിക്കാരനായ ഗിരീഷ് ബാബുവിനെ ഗഫൂര്‍ നേരില്‍കണ്ട് വാഗ്ദാനം ചെയ്തെന്ന ഗിരീഷ് ബാബുവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. എന്നാല്‍ ഗിരീഷ് ബാബുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും താന്‍ പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അബ്ദുല്‍ ഗഫൂര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട 10 കോടിയുടെ കള്ളപ്പണം മാധ്യമ സ്ഥാപനത്തിന്റെ മറവില്‍ ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെന്നായിരുന്നു ഗിരീഷ് ബാബുവിന്റെ പരാതി. ഈ പരാതി പിന്‍വലിക്കാന്‍ തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും ഗിരീഷ് ബാബു ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."