മാല്‍കോടെക്സിലെ തൊഴില്‍ പീഡനം: തുടര്‍നടപടിക്ക് ഗവര്‍ണര്‍ ഉത്തരവിട്ടു
തൊടുപുഴ: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട തൊഴില്‍ പീഡനം മൂലം രാജിവെച്ച മാല്‍കോടെക്സ് മുന്‍ മനേജര്‍ സഹീര്‍ കാലടിയുടെ പരാതി സംബന്ധിച്ച് അന്വേഷിക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്. ജീവനു ഭീഷണിയുണ്ടെന്നും 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് സഹീര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. മാല്‍കോടെക്സ് എം.ഡി, വ്യവസായ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്, കൈത്തറി ഡയരക്ടര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ക്രിമിനല്‍ ഗൂഢാലോചന, അഴിമതി എന്നിവ സംബന്ധിച്ച് പുറമെയുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ഗവര്‍ണര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ വേണ്ട പരിഹാര നടപടികള്‍ സ്വീകരിച്ച് മറുപടി പരാതിക്കാരനു നേരിട്ട് നല്‍കണമെന്ന് പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായുള്ള ഉത്തരവ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഹീറിന് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."