സൂര്യൻ ഇന്ന് കഅ്ബക്കു നേരെ മുകളിൽ: ലോകത്തെവിടെ നിന്നും ഖിബ്‌ല കൃത്യമായി നിർണ്ണയിക്കാം
മക്ക: ഇന്ന് ഉച്ചക്ക് ലോകത്തെവിടെ നിന്നും ഒരു ഉപകരണവുമില്ലാതെ സൂര്യനെ നോക്കി കൃത്യമായി ഖിബ്‌ല നിർണ്ണയിക്കാം. ഉച്ചക്ക് പ്രത്യേക സമയത്ത് സൂര്യൻ വിശുദ്ധ കഅ്ബക്കു മുകളിൽ കൃത്യമായി വരുന്നതോടെയാണ് ആ സമയത്ത് ലോകത്തെവിടെയുമുള്ള വിശ്വാസികൾക്ക് ഒരു ഉപകരണവുമില്ലാതെ തന്നെ കഅബയുടെ ദിശ മനസ്സിലാക്കാൻ സാധിക്കുക. ബുധനാഴ്ച്ച മക്ക സമയം 12:18 നായിരിക്കും (ഇന്ത്യൻ സമയം 02:48) സുര്യൻ കഅ്ബക്ക് നേരെ മുകളിൽ വരികയെന്ന് അറബ് ഫെഡറേഷൻ ഫോർ സ്പേസ് ആൻ്റ് ആസ്റ്റ്രോണമി അംഗം ഡോ:ഖാലിദ് അസ്സആഖ് വ്യക്തമാക്കി. ഈ സമയത്ത് ഒരു വളവില്ലാത്ത വടി സൂര്യപ്രകാശം നേരിട്ട് തട്ടുന്ന ഒരു സ്ഥലത്ത് നേരെ കുത്തി നിർത്തുക.
തുടർന്ന് അതിൻ്റെ നിഴൽ പതിക്കുന്നത് ശ്രദ്ധിക്കുക. ആ നിഴലിൻ്റെ നേരെ എതിർ ദിശയിലായിരിക്കും കഅ്ബ സ്ഥിതി ചെയ്യുന്നത്. ഒരു ഉപകരണവുമില്ലാതെ ലോകത്തെവിടെയുമുള്ള വിശ്വാസികൾക്ക് ഈ അവസരം കഅ്ബയുടെ ദിശയെ കൃത്യമായി നിർണ്ണയിക്കാൻ ഉപയോഗപ്പെടുത്താമെന്ന് തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഡോ:ഖാലിദ് പറഞ്ഞു. കഴിഞ്ഞ മാസം ചന്ദ്രൻ സമാനമായ രീതിയിൽ കഅ്ബക്ക് മുകളിൽ വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."