പറപ്പൂരില്‍ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം
വേങ്ങര : വേങ്ങര പറപ്പൂര്‍ ചേക്കാലിമാട് കനറാ എ.ടി.എം. കൊള്ളയടിക്കാന്‍ ശ്രമം. തിങ്കളാഴ്ച്ച അര്‍ധരാത്രി കൗണ്ടറിലെ ക്യാമറ, നെറ്റ്്, വൈദ്യുതി കണക്ഷന്‍, അനുബന്ധ വയറുകളുടെ ബന്ധം വിച്ഛേദിച്ചാണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്്. മോഷ്ടാക്കള്‍ തെളിവ് നശിപ്പിക്കാനായി കൗണ്ടറിനകത്തും പുറത്തും മുളക് പൊടി വിതറുകയും കൗണ്ടറിന്റെ മുന്‍വശം തകര്‍ക്കുകയും ചെയ്തു. എന്നാല്‍ പണം കവര്‍ന്നിട്ടില്ലെന്ന് ബാങ്ക് മാനേജര്‍ കെ.എ.എം ശരീഫുദ്ദീന്‍ പറഞ്ഞു. തിങ്കളാഴ്ച്ച രാത്രി 2.13 വരെ ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും അതിനു ശേഷമാണ് നിശ്ചലമായതെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്്.
ഈ നിഗമനത്തില്‍ പൊലിസ് പറയുന്നത്്് മോഷണ ശ്രമം നടന്നിരിക്കുന്നത് പുലര്‍ച്ചെയാണെന്നാണ്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആറു മണിക്ക്്് പണം പിന്‍വലിക്കാനെത്തിയ യുവാവ് ബാങ്കിന്റെ അകത്തും പുറത്തും മുളക് പൊടി വിതറിക്കിടക്കുന്നത്്് കണ്ട് അധികൃതരെ വിവരമറിയിച്ചു.
തുടര്‍ന്ന്് പൊലീസ്് സ്ഥലത്തെത്തി കൗണ്ടര്‍ സീല്‍ ചെയ്യുകയായിരുന്നു. വിദഗ്ധ പരിശോധനക്കായി എ.ടി.എം ഓപ്പറേറ്റര്‍മാരും വിരളടയാളം, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."