HOME
DETAILS
MAL
സ്ഫോടക വസ്തുക്കളുമായി ക്വാറി ഉടമ പിടിയില്‍
backup
July 11 2016 | 23:07 PM
വളാഞ്ചേരി: സ്ഫോടക വാസ്തുക്കളുമായി ക്വാറി ഉടമ പൊലിസിന്റെ പിടിയിലായി. കരേക്കാട് സ്വദേശി ഹുസൈനാണ് വളാഞ്ചേരി പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം എടയൂര്‍ ചീനിച്ചോട് അമ്മായിപ്പടിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പൊലിസ് പിടിച്ചെടുത്തത്.
ഇതുമായി ബന്ധപെട്ടാണ് ക്വാറി ഉടമ ഹുസൈനെ അറസ്റ്റ് ചെയ്തത്. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടന്നത്. 50 കി.ലോ വെടി മരുന്ന്, 50 ഡിറ്റനേറ്റര്‍, 47 തിരി, 7 തോട്ട എന്നിവയാണ് കണ്ടെടുത്തത്.
നിരവധി ലോറികളിലായി രാത്രിയും പകലും വ്യത്യാസമില്ലാതെ ഇവടെ നിന്നും കരിങ്കല്‍ ലോഡുകള്‍ കൊണ്ടുപോയിരുന്നു. രണ്ട് മണ്ണുമാന്തിയന്ത്രങ്ങളും മൂന്ന് ടിപ്പര്‍ ലോറികളും പൊലിസ് കസ്റ്റഡിയിലെടുത്തു. ഹുസൈനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."