HOME
DETAILS
MAL
ബംഗാളില്‍ വീണ്ടും പോര് കുറ്റപ്പെടുത്തല്‍ നിര്‍ത്തി പണിയെടുക്കൂ; മമതയോട് ഗവര്‍ണര്‍
backup
May 28 2020 | 01:05 AM
കൊല്‍ക്കത്ത: കൊവിഡ് വ്യാപനവും ഉംപുന്‍ ചുഴലിക്കാറ്റും കാരണം പ്രതിസന്ധിയിലായ പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് തുടരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ തന്നെ അറിയിക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ട ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍, പരസ്പര കുറ്റപ്പെടുത്തലുകള്‍ നിര്‍ത്തി സേവനത്തിനായി ഗ്രൗണ്ടിലിറങ്ങൂവെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിച്ഛേദിച്ച വൈദ്യുതി, കുടിവെള്ള വിതരണം എന്നിവ ഉടന്‍ പുന:സ്ഥാപിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ക്കു മുന്നില്‍ ചെലവഴിക്കേണ്ട സമയമല്ല ഇതെന്നും ഇപ്പോള്‍ ഉത്തരവാദിത്തബോധം കാണിക്കൂവെന്നുമാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നേരത്തെ, കൊവിഡുമായി ബന്ധപ്പെട്ട യഥാര്‍ഥ വിവരങ്ങള്‍ മമത മറച്ചുവയ്ക്കുന്നുവെന്ന് ആരോപിച്ചും വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."