HOME
DETAILS
MAL
മദ്യശാലകള്‍ ഇന്നുമുതല്‍; ആളുകള്‍ തടിച്ചുകൂടാന്‍ സാധ്യത
backup
May 28 2020 | 02:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ ഇന്നുമുതല്‍ തുറന്നുപ്രവര്‍ത്തിക്കും. ബെവ് ക്യൂ എന്ന ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈനായി ടോക്കണെടുത്ത് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെങ്കിലും മദ്യശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ തടിച്ചുകൂടാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.
ആപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. ആപ്പ് നിര്‍മിച്ച കമ്പനിയുടമ സി.പി.എം സഹയാത്രികനാണോയെന്ന് അറിയില്ല. ക്ലബുകളിലൂടെയും സൈനിക ക്യാന്റീനുകളിലൂടെയും എങ്ങനെ മദ്യം വില്‍ക്കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. കണ്ടെയ്ന്മെന്റ് സോണിലും റെഡ് സോണിലും മദ്യശാലകള്‍ തുറക്കില്ല. നിലവില്‍ ഏര്‍പ്പെടുത്തുന്ന ആപ്പ് സംവിധാനം പ്രയോജനകരമാണെങ്കില്‍ തുടരുന്നത് ആലോചിക്കും. ഓണ്‍ലൈന്‍ ടോക്കണെടുക്കുന്നതിന് പ്രത്യേകിച്ച് പണം ഈടാക്കില്ല. ഒരു ടോക്കണിന് 50 പൈസ വീതം ബാറുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ വില്‍പ്പന ശാലകളും ബിവറേജസ് കോര്പറേഷന് നല്‍കണം. അറ്റകുറ്റപ്പണികള്‍, സെര്‍വര്‍ വാടക, മറ്റു ചെലവുകള്‍ക്കുമാണ് ഈ തുക വിനിയോഗിക്കുക. എസ്.എം.എസ് സംവിധാനത്തിനുള്ള ചെലവിനത്തില്‍ 15 പൈസ വീതം ആപ്പ് നിര്‍മിച്ച ഫെയര്‍ കോഡ് കമ്പനിക്ക് ബിവ്കോ നല്‍കണം. ആപ്പുമായി ബന്ധപ്പെട്ട പൊതു ചെലവുകളെല്ലാം നിര്‍വഹിക്കുന്നത് ബെവ്കോ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."