HOME
DETAILS
MAL
ഭര്‍തൃ പീഡനം: ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
backup
July 12 2016 | 00:07 AM
കാട്ടാക്കട: ഭര്‍ത്താവിന്റെ നിരന്തര പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു.
കാട്ടാക്കട കുക്കുര്ണിക്കരയില് ജോണിയുടെ ഭാര്യ അശ്വതി (22) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതി രാത്രി പത്തരയോടെയാണ് ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് ഇവര്‍ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ഇന്നലെ മരിച്ചു.പതിവായി മദ്യപിച്ചു എത്തുന്ന ജോണി ഇവരെ ക്രൂരമായി മര്ധിക്കാറുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു.
സംഭവ ദിവസവും ഇയാള്‍ അശ്വതിയെ മര്‍ധിച്ചു. ഇതിന്റെ മനോ വിഷമത്തിലാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത് . മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്കി. രണ്ടര മാസം പ്രായമുള്ള അഭിനവ് മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."