കെട്ടിടത്തിന് മുകളില്‍ ആല്‍ വളര്‍ന്നാല്‍ അതും തണലാകുമെന്ന് തെളിയിച്ച് കൃഷിഭവന്‍ കെട്ടിടം
മാള: സംരക്ഷണമില്ലാത്ത സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ ആല്‍ വളര്‍ന്നാല്‍ അതും തണലാകുമെന്ന് തെളിയിച്ച് കൃഷിഭവന്‍ കെട്ടിടം.മാള പഞ്ചായത്ത് വാര്‍ഡ് നാല് ഗുരുതിപ്പാല കൃഷി ഭവന്‍കെട്ടിടത്തിന് മുകളിലാണ് ആല്‍ വളര്‍ന്ന് മരമായി പടര്‍ന്ന് തണലായി മാറിയിരിക്കുന്നത്. ഇത് പരിസരത്തെ വിശ്രമകേന്ദ്രം, ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് എന്നിവക്ക് തണലായിട്ടുണ്ട്. എന്നാല്‍ വളര്‍ന്നു പന്തലിക്കുന്ന ആല്‍മരം കെട്ടിടം തകര്‍ക്കുമെന്ന നിലയിലായിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിന് അധികൃതര്‍ തയാറായിട്ടില്ല. കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് ഗുരുതിപ്പാലയില്‍ കെട്ടിടം നിര്‍മിച്ചത്. ഈ ജങ്ഷനിലെ സര്‍ക്കാര്‍ വക മൂന്ന് സെന്റ് സ്ഥലം ഇതിനായി കണ്ടെത്തുകയായിരുന്നു.
1997ല്‍ വില്ലേജാഫീസിനു വേണ്ടിയാണ് ആദ്യം കെട്ടിടം നിര്‍മിച്ചത്. പിന്നീടിത് കൃഷി ഭവനായി മാറുകയായിരുന്നു. കൃഷി ഉദ്യോഗസ്ഥര്‍ക്ക് താമസ സൗകര്യമുള്‍പ്പെടെയുള്ള കെട്ടിടമാണിത്. നിരവധി നാളുകള്‍ കൃഷി ഉദ്യോഗസ്ഥര്‍ ഇവിടെ താമസിച്ചിരുന്നു. 2006ല്‍ സ്ഥലം മാറ്റമായ ഉദ്യോഗസ്ഥന് പകരക്കാരന്‍ എത്തിയില്ലന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് പ്രവര്‍ത്തനം നിലച്ചു.
കര്‍ഷകര്‍ മാള കൃഷിഭവനെ ആശ്രയിക്കാന്‍ തുടങ്ങി. ഫയലുകളും പിന്നീട് ഫര്‍ണിച്ചറുകളും ചിതല്‍ തിന്നു. ക്രമേണ ഇവ ഇല്ലാതായി. നീണ്ട 11 വര്‍ഷക്കാലം അധികൃതര്‍ ഈ സ്ഥാപനത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. സര്‍ക്കാര്‍ കാര്‍ഷിക മേഖലക്ക് വന്‍ വാഗ്ദാനങ്ങള്‍ നല്‍കുമ്പോഴും ഗുരുതിപ്പാല കൃഷിഭവന്‍ പുനര്‍നിര്‍മാണത്തിന് ശ്രമം നടത്തിയില്ലന്ന് ആരോപണമുണ്ട്. ഒരു പതിറ്റാണ്ടായി പ്രവര്‍ത്തനം നിലച്ച നിലയിലാണ് കെട്ടിടം. ഇവിടെ കാട് വളര്‍ന്ന് കെട്ടിടത്തിലേക്ക് പടരുകയായിരുന്നു.
തകര്‍ച്ചാഭീഷണിയിലായ കെട്ടിടം ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടുണ്ട്. ഇതോടൊപ്പം സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളുന്നതിനും ഈ കേന്ദ്രത്തെ ഉപയോഗപ്പെടുത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."