HOME
DETAILS
MAL
ജയലളിതയുടെ സ്വത്ത്: തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി
backup
May 29 2020 | 04:05 AM
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ സ്വത്തിന്റെ അവകാശികള്‍ അവരുടെ സഹോദരന്റെ മക്കളാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. പോയസ് ഗാര്‍ഡനിലെ വേദനിലയം വസതി അടക്കമുള്ള സ്വത്തുക്കളുടെ അവകാശികള്‍ ഇവരാണെന്ന് കോടതി വിധിച്ചതോടെ, പോയസ് ഗാര്ഡന് വസതി സ്മാരകമാക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടി നേരിട്ടു.സര്‍ക്കാരിന്റെ ഈ നീക്കത്തിനു തടയിട്ടുകൊണ്ടാണ് കോടതി വിധി. ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ. ദീപ, ജെ. ദീപക് എന്നിവരാണ് സ്വത്തിന്റെ അവകാശികളെന്നാണ് വിധി. എന്നാല്‍, പോയസ് ഗാര്‍ഡനിലെ കെട്ടിടത്തിന്റെ ഒരു ഭാഗം സ്മാരകമാക്കി മാറ്റാന്‍ ജസ്റ്റിസ് എന്‍. കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദൂസ് എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിന് അനുവാദം നല്‍കിയിട്ടുണ്ട്.
നിയമപരമായി സ്വത്തിന്റെ അവകാശികള്‍ തങ്ങളാണെന്നും ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ദീപയും ദീപക്കും നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പോയസ് ഗാര്‍ഡനിലെ വസതി സ്മാരകമാക്കാന് സര്‍ക്കാര്‍ ഓര്‍ജഡിനന്‍സ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോടതി വിധി.ആയിരം കോടി രൂപയിലധികം മതിപ്പുവിലയുള്ള സ്വത്തുക്കള്‍ ജയലളിതയ്ക്കുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."