കൊടുങ്ങല്ലൂരിലും സി.പി.ഐ സി.പി.എം ബന്ധം ഉലയുന്നു
കൊടുങ്ങല്ലൂര്‍: എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ നേതാവുമായ ടി.എം ഷാഫിയെയും കുടുംബത്തെയും ആക്രമിച്ചു. ആക്രമണത്തിന് പിറകില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആരോപണം. ടി.എം ഷാഫി (42)യും, ഭാര്യ സബിത (32), ഷാഫിയുടെ സഹോദരന്‍ ജലീല്‍ (45), ഭാര്യ സജീന (35) ആശുപത്രിയില്‍ ചികിത്സയിലാണ്. എടവിലങ്ങ് ഗവ. ഫിഷറീസ് സ്‌കൂളിന് സമീപമുള്ള വീട്ടില്‍ വ്യാഴാഴ്ച്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച ചെറുപ്പക്കാരെ ഷാഫിയുടെ ജ്യേഷ്ഠന്‍ ജലീല്‍ വിരട്ടിയോടിച്ചിരുന്നു. തിരികെ പോയവര്‍ കൂടുതല്‍ ആളുകളുമായി മടങ്ങി വന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ഷാഫി പറഞ്ഞു. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെയും ഡി.വൈ.എഫ്.ഐ നേതാവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ ആക്രമിച്ചതെന്നും ടി.എം. ഷാഫി ആരോപിച്ചു. മര്‍ദ്ദനത്തിനിരയായ ഷാഫിയുടെ ഭാര്യ സബിത കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ജലീലിന് തലയ്ക്കും ഭാര്യ സജീനയ്ക്ക് തോളെല്ലിനും പരുക്കേറ്റിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ പൊലിസ് കേസെടുത്തു. എന്നാല്‍ വിഷു ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ച യുവാക്കളെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടവിലങ്ങില്‍ പ്രതിഷേധ പ്രകടനം നടത്തിയ എ.ഐ.വൈ എഫ് സംഘം, ഡി.വൈ.എഫ്.ഐ നേതാവും പഞ്ചായത്തംഗവുമായ ഷെഫീക്കിനെ ആക്രമിച്ചതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."